സ്കൂട്ടറിൽ അപകടകരമായ യാത്ര; വിദ്യാർത്ഥികൾക്ക് ശിക്ഷ മെഡിക്കൽ കോളജിൽ സാമൂഹ്യ സേവനം

സ്കൂട്ടറിൽ അപകടകരമായ രീതിയിൽ യാത്ര നടത്തിയ അഞ്ചു വിദ്യാർത്ഥികൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ ശിക്ഷ. രണ്ടു ദിവസം ഇടുക്കി മെഡിക്കൽ കോളജിൽ സാമൂഹ്യ സേവനം നടത്തണമെന്ന് ഇടുക്കി ആർടിഒ ആർ രമണൻ ഉത്തരവിട്ടു. ഇടുക്കി രാജമുടി മാർ സ്ലീവാ കോളജിലെ രണ്ടാം വർഷ ബിബിഎ വിദ്യാർത്ഥികളായ അഞ്ചു പേരാണ് സ്കൂട്ടറിൽ കോളജിൽ നിന്നും പുറത്തേക്ക് യാത്ര ചെയ്തതത്.
ജോയൽ വി ജോമോൻ, ആൽബിൻ ഷാജി, അഖിൽ ബാബു, എജിൽ ജോസഫ്, ആൽബിൻ ആൻ്റണി എന്നിവരെയാണ് ശിക്ഷിച്ചത്. ഇവർ സ്കൂട്ടറിൽ യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ ഇടുക്കി ആർടിഒയ്ക്ക് ലഭിച്ചിരുന്നു. തുടർന്ന് മോട്ടോർ വാഹന വകുപ്പ് അന്വേഷണം നടത്തിയാണ് ഇവരെ കണ്ടെത്തിയത്. വാഹനം ഓടിച്ച ജോയൽ വി ജോമോന്റെ ലൈസൻസ് മൂന്നു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. രണ്ടായിരം രൂപ പിഴയും ഈടാക്കി. കുട്ടികളെ രക്ഷകർത്താക്കൾക്കൊപ്പം വിളിച്ചു വരുത്തി ബോധവത്കരണ ക്ലാസും നൽകി.
Story Highlights: scooter travel students rto
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here