ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് താല്‍ക്കാലിക ആശ്വാസം; ഉടന്‍ ഹാജരാകേണ്ട

സിറോ മലബാര്‍ സഭ ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് താല്‍ക്കാലിക ആശ്വാസം. കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഉടന്‍ വിചാരണയ്ക്ക് ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി ഉത്തരവ്. കേസ് ഹൈക്കോടതി ഇനി പരിഗണിക്കുംവരെ കര്‍ദിനാള്‍ ഹാജരാകേണ്ടതില്ല. മജിസ്‌ട്രേറ്റിന് മുന്‍പാകെ നേരിട്ട് ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ഇളവ് നല്‍കിയിരിക്കുന്നത്. (syro malabar sabha land case relief for mar george alencherry)
വെള്ളിയാഴ്ചയാണ് കര്‍ദിനാളിനോട് ഹാജരാകാന്‍ മജിസ്‌ട്രേറ്റ് കോടതി ആവശ്യപ്പെട്ടിരുന്നത്. ഭൂമി ഇടപാട് കേസ് രണ്ടാഴ്ചകള്‍ക്ക് ശേഷം ഹൈക്കോടതി വീണ്ടും പരിഗണിക്കും.
സര്‍ക്കാരിന്റെ പുറമ്പോക്ക് ഭൂമിയുള്‍പ്പെട്ടിട്ടുണ്ടോയെന്നതില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി മുന്‍പ് ഉത്തരവിട്ടിരുന്നു. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയലുള്ള കേസുകളിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാര്‍ ജോര്‍ജ് ആലഞ്ചേരി ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
Story Highlights: syro malabar sabha land case relief for mar george alencherry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here