അനധികൃതമായി ഒമാനില്‍ പ്രവേശിച്ച വിദേശികള്‍ പൊലീസിന്റെ പിടിയിൽ
അനധികൃതമായി നുഴഞ്ഞു കയറിയ ആറുപേർ റോയൽ ഒമാൻ പൊലീസിന്റെ പിടിയിലായി. രാജ്യത്തേക്ക് നുഴഞ്ഞു കയറാവാൻ ഇവരെ സഹായിച്ച ഒരു പ്രവാസിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഒമാനിലേക്ക് നുഴഞ്ഞു കയറാനായി ആറുപേർക്കും ഇയാള്‍ രാജ്യത്ത് അഭയം നൽകിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ദോഫാർ ഗവര്‍ണറേറ്റിലെ സലാല വിലായത്തിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് റോയൽ ഒമാൻ പൊലീസിന്റെ പ്രസ്താവനയിൽ പറയുന്നു. രാജ്യത്ത് എത്തുന്ന വിദേശികൾ പാലിക്കേണ്ട തൊഴിൽ നിയമങ്ങളും,താമസ കുടിയേറ്റ നിയമങ്ങളും ലംഘിച്ചുവെന്നും പൊലീസ് അറിയിച്ചു.
അറസ്റ്റിലായ ഏഴു പേർക്കുമെതിരെ നിയമ നടപടികൾ സ്വീകരിച്ചു കഴിഞ്ഞതായും റോയൽ ഒമാൻ പൊലീസ് പ്രസ്‍താവനയിലൂടെ അറിയിച്ചിട്ടുണ്ട്.
Story Highlights: 6 arrested for illegal entry into Oman
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here