Advertisement

സ്വർണക്കടത്ത് യുഡിഎഫിന്റെ അടുക്കളയിൽ വേവിച്ച വിവാദമല്ല; പിന്നിൽ സിപിഐഎം – ബിജെപി ധാരണയെന്ന് ഷാഫി പറമ്പിൽ

June 30, 2022
Google News 2 minutes Read

സ്വർണക്കടത്ത് യുഡിഎഫിന്റെ അടുക്കളയിൽ വേവിച്ച വിവാദമല്ലെന്ന് കോൺഗ്രസ് എംഎൽഎ ഷാഫി പറമ്പിൽ. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് കൊണ്ടുവന്ന അടിയന്തരപ്രമേയം നിയമസഭയിൽ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ. സ്വർണക്കടത്ത് കേസിൽ യുഡിഎഫിന് ഒരു അജണ്ടയുമില്ല. സ്വപ്നയുടെ ആരോപണം തെറ്റെങ്കിൽ മുഖ്യമന്ത്രി എന്ത് കൊണ്ട് മാനനഷ്ടകേസ് കൊടുക്കുന്നില്ലെന്ന് പ്രമേയം അവതരിപ്പിച്ച് കൊണ്ട് ഷാഫി ചോദിച്ചു.(shafi parambil against pinarayi vijayan)

Read Also: “ആലും മാവും പ്ലാവും”; ഒരു ചുവട്ടിൽ നിന്ന് മൂന്ന് വ്യത്യസ്ത മരങ്ങൾ, ഇതൊരു കൗതുക കാഴ്ച്ച…

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയുള്ള സ്വപ്നയുടെ മൊഴിയിൽ ഗുരുതര ആരോപണമുണ്ടെന്നും ഷാഫി പറഞ്ഞു. തുടർന്ന് മന്ത്രി പി രാജീവ് സഭയിലെഴുന്നേറ്റ് എതിർത്തു. പോയിന്‍റ് ഓഫ് ഓർഡർ ഉന്നയിച്ച നിയമമന്ത്രി, രഹസ്യ മൊഴി എങ്ങനെ പരാമർശിക്കുമെന്നും ചോദിച്ചു. തുടർന്ന് പ്രതിപക്ഷ നേതാവ് എതിർത്തു. ഞങ്ങളെ ചട്ടം പഠിപ്പിക്കേണ്ടെന്നും രഹസ്യ മൊഴി ഉദ്ധരിച്ചിട്ടില്ലെന്നും ഷാഫി മന്ത്രി പി രാജീവിന് മറുപടി നൽകി.

നിരവധി ആരോപണങ്ങളുയർന്നിട്ടും മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാൻ 37 ദിവസമെടുത്തു. സ്വർണക്കടത്ത് കേസിൽ സിപിഐഎം – ബിജെപി ധാരണയാണ്. എന്നാൽ മുഖ്യമന്ത്രിയ്ക്കു വേണ്ടി സരിത ദിവസവും മാധ്യമങ്ങളെ കണ്ടുവെന്നും ഷാഫി പറമ്പിൽ പറഞ്ഞു.കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്നു ഈ ആരോപണം നേരിട്ടത് എങ്കിൽ എന്തായിരിക്കും അവസ്ഥ എന്ന് ഷാഫി പറമ്പിൽ ചോദിച്ചു.

Story Highlights: shafi parambil against pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here