‘പിണറായി വിജയനെതിരെ ജനങ്ങളെ അണിനിരത്തി പ്രതികാരം ചെയ്യും’ : പി.സി ജോർജ്

കെ.ടി ജലീലിന്റെ പരാതിയിൻമേലെടുത്ത ഗൂഡാലോചനാ കേസിൽ പി.സി ജോർജ് ചോദ്യം ചെയ്യലിനായി തൈക്കാട് ഗസ്റ്റ് ഹൗസിലെത്തി. ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന്റെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. അധികാരം പോകുമോ എന്ന പേടിയുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ തനിക്കെതിരെ നിരന്തരം കേസെടുക്കുന്നതെന്ന് പി.സി ജോർജ് പറഞ്ഞു. ( will take revenge against pinarayi says pc george )
‘ഒരു വിട്ടുവീഴ്ചയുമില്ലാത്ത നടപടിയാകും കൈക്കൊള്ളുക. പിണറായി വിജയനെതിരെ ജനങ്ങളെ അണിനിരത്തി പ്രതികാരം ചെയ്യും. ജനങ്ങളെ സത്യം ബോധ്യപ്പെടുത്തും. എകെജി സെന്ററിൽ ബോംബ് എറിഞ്ഞിട്ട് അത് കോൺഗ്രസാണ്, കമ്യൂണിസ്റ്റാണ് എന്ന് പറയുന്ന സ്വഭാവം എനിക്കില്ല. ഞാൻ പറഞ്ഞാൽ ഞാൻ ചെയ്യും. മാത്യു കുഴൽ നാടൻ പറഞ്ഞ പകുതി കാര്യങ്ങൾ ഞാൻ പറഞ്ഞിട്ടില്ല. എന്നിട്ടെന്താണ് മാത്യുവിനെതിരെ കേസെടുക്കാത്തത് ? പി.സി ജോർജിനോട് എന്തും ആകാമെന്നാണോ ? പിണറായി ഒരു മാസത്തിനകം പോകും. നിങ്ങൾ പേടിക്കേണ്ട’- പി.സി ജോർജ് പറഞ്ഞു.
Read Also: മാത്യു കുഴൽനാടൻ മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉന്നയിച്ചത് തകർന്നടിഞ്ഞ ആരോപണം; മന്ത്രി വീണ ജോർജ്
കെ.ടി ജലീൽ നൽകിയ പരാതിയിലാണ് പിസി ജോർജിനെതിരെ പൊലീസ് ഗൂഢാലോചന കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസിലെ രണ്ടാം പ്രതിയാണ് പി സി ജോർജ്. സരിത എസ് നായർ രഹസ്യമൊഴി നൽകിയ രഹസ്യമൊഴി പരിശോധിച്ച ശേഷമാണ് അന്വേഷണ സംഘം പിസിയെ ചോദ്യം ചെയ്യുന്നത്. സ്വപ്ന സുരേഷിനും നോട്ടീസ് നൽകിയെങ്കിലും ഇതേവരെ ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇഡിയുടെ ചോദ്യം ചെയ്യൽ തുടരുന്നതിനാൽ പൊലീസിന് മുന്നിൽ ഹാജരാകാൻ കഴിയില്ലെന്നാണ് സ്വപ്ന അറിയിച്ചിട്ടുള്ളത്. ഗൂഢാലോചന കേസിൽ ഇന്നലെ സ്വപ്ന ജോലി ചെയ്യുന്ന എച്ച്ആർഡിഎസിലെ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തിരുന്നു.
Story Highlights: will take revenge against pinarayi says pc george
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here