Advertisement

വെറും 1% പലിശ നിരക്കിൽ വായ്പ; ഇത് സർക്കാർ പദ്ധതി

July 3, 2022
Google News 2 minutes Read
loan with one percent interest

ആർബിഐ റിപ്പോ നിരക്ക് ഉയർത്തിയതോടെ വായ്പകളുടെ പലിശ നിരക്കും ഉയർന്നിരിക്കുകയാണ്. എസ്ബിഐ പേഴ്‌സണൽ ലോണുകൾക്ക് ഈടാക്കുന്നത് 9.80% മുതൽ 12.80% പലിശയാണ്. ഐഡിബിഐയിൽ 8.90 മുതലാണ് പലിശ നിരക്ക്. ഈ അവസരത്തിൽ സ്വകാര്യം ആവശ്യങ്ങൾക്കായി വായ്പ എടുക്കുന്നത് ഇരട്ടി പ്രഹരമാകും നൽകുക. എന്നാൽ ആവശ്യങ്ങൾക്ക് വായ്പ എടുക്കാതെയും വയ്യ. ഇത്തരം ആവശ്യങ്ങൾക്ക് 1% പലിശ നിരക്കിൽ വായ്പ എടുക്കാവുന്ന പദ്ധതിയുണ്ട് സർക്കാരിന് കീഴിൽ. ( loan with one percent interest )

പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് (പിപിഫ്) നിക്ഷേപം തെരഞ്ഞെടുക്കുന്നവർക്ക് ഇതിന്മേൽ വായ്പയും ലഭിക്കും. നിക്ഷേപം ആരംഭിച്ച് മൂന്നാമത്തെ സാമ്പത്തിക വർഷത്തിനും ആറാമത്തെ സാമ്പത്തിക വർഷത്തിനും ഇടയിൽ പിപിഎഫ് അക്കൗണ്ടിൽ നിന്ന് വായ്പ ലഭിക്കും. ഒരു ശതമാനം പലിശ മാത്രമേ ഇതിൽ ഈടാക്കുകയുള്ളു.

വർഷത്തിൽ 1.5 ലക്ഷം രൂപ വരെ പിപിഎഫ് അക്കൗണ്ടിൽ നിക്ഷേപിക്കാം. ചുരുങ്ങിയത് 500 രൂപയാണ് വർഷത്തിൽ നിക്ഷേപിക്കേണ്ടത്. 15 വർഷമാണ് പിപിഎഫ് നിക്ഷേപങ്ങളുടെ കാലാവധി. നിലവിൽ 7.1 ശതമാനമാണ് പലിശ.

Read Also: ശമ്പളത്തോടൊപ്പം പ്രതിമാസം അധിക വരുമാനം നേടാം; ഈ നിക്ഷേപങ്ങൾ അറിയാം

നിക്ഷേപത്തിനൊപ്പം നികുതിയിളവുകളും ലഭിക്കുന്നതിനാലാണ് പിപിഎഫിനെ പ്രിയങ്കരമാക്കുന്നത്. ആദായ നികുതി നിയമം സെക്ഷൻ 80സി പ്രകാരം പിപിഎഫ് നിക്ഷേപങ്ങൾക്ക് നികുതയിളവുണ്ട്.

Story Highlights: loan with one percent interest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here