‘മിടുക്കികൾക്ക് എല്ലാ ഭാവുകങ്ങളും’; കശ്മീരിലേക്കുള്ള ബുള്ളറ്റ് യാത്രയ്ക്ക് ആശംസയുമായി മന്ത്രി വി. ശിവന്‍കുട്ടി

സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾക്കെതിരെയുള്ള സന്ദേശവുമായി കന്യാകുമാരിയിൽ നിന്ന് കശ്മീരിലേക്കും തിരിച്ചും ബുള്ളറ്റ് യാത്ര നടത്തുന്ന വനിതകള്‍ക്ക് ആശംസയുമായി മന്ത്രി വി. ശിവന്‍കുട്ടി.
മിടുക്കികൾക്ക് എല്ലാ ഭാവുകങ്ങളും നേരുകയാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. ഇവരുടെ യാത്രയും മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ( V Sivankutty shared the picture of women’s bullet journey )
Read Also: കെ സുധാകരന്‍ കെ റെയിലില്‍ കണ്ണൂരിലിറങ്ങുന്നത് കേരളം കാണും; വി. ശിവന്‍കുട്ടി
തിരുവനന്തപുരം കനകക്കുന്നില്‍ നിന്ന് പുറപ്പെട്ട യാത്രയുടെ ഫ്ലാഗ് ഓഫിന്‍റെ ചിത്രങ്ങള്‍ മന്ത്രി വി. ശിവന്‍കുട്ടി ഫെയ്സ്ബുക്കില്‍ പങ്കുവെച്ചു. ഷൈനി രാജകുമാര്‍, കല്യാണി രാജേന്ദ്രന്‍, ജയശ്രീ എന്നിവരാണ് കന്യാകുമാരിയിൽ നിന്ന് കശ്മീരിലേക്കും തിരിച്ചും യാത്ര നടത്തുന്നത്.
‘ കേരളത്തിലെ ആദ്യത്തെ ലേഡി ബുള്ളറ്റ് ടീമിന്റെ ലീഡർ ആയ ഷൈനി രാജകുമാറും അംഗങ്ങളായ കല്യാണി രാജേന്ദ്രനും ജയശ്രീയും കന്യാകുമാരിയിൽ നിന്ന് കശ്മീരിലേക്കും തിരിച്ചും ഒരു ബുള്ളറ്റ് യാത്ര നടത്തുകയാണ്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾക്കെതിരെയുള്ള സന്ദേശവുമായാണ് ഇവർ യാത്ര നടത്തുന്നത്. യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. മിടുക്കികൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു’. – മന്ത്രി വി. ശിവന്‍കുട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചു.
Story Highlights: V Sivankutty shared the picture of women’s bullet journey to Kashmir on Facebook
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here