Advertisement

മരണങ്ങളെ ചികിത്സാ പിഴവെന്ന് പ്രചാരണം നടത്തുന്നത് നിരാശാജനകം; ഐ.എം.എ

July 4, 2022
Google News 2 minutes Read

പാലക്കാട് തങ്കം ആശുപത്രിയിൽ പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ പ്രതികരണവുമായി ഐ.എം.എ രംഗത്ത്. മരണങ്ങളെ ചികിത്സാ പിഴവെന്ന് പ്രചാരണം നടത്തുന്നത് നിരാശാജനകമാണ്. കാര്യക്ഷമമായ ചികിത്സ നൽകിയാലും ചിലപ്പോൾ രോഗിയെ രക്ഷിക്കാൻ കഴിയാതെ വരാറുണ്ട്. ഈ സാഹചര്യം സമൂഹം മനസിലാക്കണമെന്ന് ഐ.എം.എ ആവശ്യപ്പെട്ടു. ചികിത്സാപിഴവ് ആരോപണത്തിൽ പാലക്കാട് തങ്കം ആശുപത്രി നാളെ വിശദീകരണം നൽകും. 11 മണിക്ക് പാലക്കാട് പ്രസ് ക്ലബ്ബിൽ വിശദീകരണം നടത്തുമെന്ന് ആശുപത്രി അതികൃതർ അറിയിച്ചു.

അതേസമയം മരിച്ച ഐശ്വര്യയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. അമിത രക്തസ്രാവമുണ്ടായതാണ് മരണ കാരണമെന്ന് പ്രാഥമിക വിവരം. വിശദമായ റിപ്പോർട്ട് ലഭിച്ചാലേ വ്യക്തത വരൂവെന്ന് പാലക്കാട് ഡിവൈഎസ്പി പറഞ്ഞു. ചികിത്സാപിഴവിനെ തുടർന്നാണ് ഐശ്വര്യ പ്രസവത്തോടെ മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഐശ്വര്യയുടെ കുഞ്ഞ് പ്രസവത്തോടെ മരിച്ചിരുന്നു.

Read Also: പ്രസവത്തെതുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം; പോസ്റ്റ്മോർട്ടം പൂർത്തിയായി

ഇന്നലെ മരിച്ച കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കളെ കാണിക്കാതെ മറവ് ചെയ്തതായും പരാതി ഉയർന്നിരുന്നു. സംഭവത്തിൽ ആശുപത്രിക്കെതിരെ മനപൂർവമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്.

Story Highlights: Campaigning for deaths as a medical penalty is disappointing; I.M.A

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here