Advertisement

നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സർക്കാരിന് ഏതെങ്കിലും ഒരു കമ്പനിയോട് പ്രത്യേക മമതയില്ല : മുഹമ്മദ് റിയാസ്

July 4, 2022
Google News 2 minutes Read
muhammed riyas about construction company

നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സർക്കാരിന് ഏതെങ്കിലും ഒരു കമ്പനിയോട് പ്രത്യേക മമതയോ വിദ്വേഷമോ ഇല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കൂളിമാട് പാലം തകർന്നതിൽ കരാറുകാർക്ക് എതിരെ എന്തുകൊണ്ട് നടപടിയില്ലെന്ന് പ്രതിപക്ഷ നേതാവ് സഭയിൽ ചോദിച്ചു. ഊരാളുങ്കൽ കമ്പനിയുടെ സേവനം ആവശ്യപ്പെട്ട് പ്രതിപക്ഷ എം എൽ എമാർ ഉൾപ്പെടെ കത്ത് നൽകിയിട്ടുണ്ടെന്നും നിയമസഭയിൽ മന്ത്രി ചൂണ്ടിക്കാട്ടി. ( muhammed riyas about construction company )

നിർമ്മാണത്തിനിടെ കൂളിമാട് പാലം തകർന്നത് ഗൗരവമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വിജിലൻസ് റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ നടപടി സ്വീകരിച്ചു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ മാലയിട്ട് സ്വീകരിക്കുന്നതല്ല സർക്കാർ നയമെന്നും മന്ത്രി മുഹമ്മദ് റിയാസ് ചോദ്യോത്തര വേളയിൽ വിശദീകരിച്ചു. നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഒരു കമ്പനിയോട് പ്രത്യേക മമതയോ വിദ്വേഷമോ സർക്കാരിനില്ലെന്നും മന്ത്രി വ്യക്തമാക്കി.

സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായ കല്ലിടൽ നിർത്തി ഉത്തരവിറക്കിയിട്ടില്ലെന്ന് മന്ത്രി കെ രാജൻ രേഖാമൂലം സഭയെ അറിയിച്ചു. സംസ്ഥാനത്ത് ഡിജിറ്റൽ റീസർവേ നാലു വർഷം കൊണ്ട് പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി

2022 അവസാനമോ 2023ആദ്യ മാസങ്ങളിലോ ആദ്യ കപ്പൽ എത്താൻ ആകും വിധം വിഴിഞ്ഞം തുറമുഖം നിർമാണത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കാൻ അദാനി കമ്പനിക്ക് നിർദേശം നൽകിയതായി മന്ത്രി അഹമ്മദ് ദേവർകോവിലും സഭയെ രേഖാമൂലം മന്ത്രി അറിയിച്ചു.

Story Highlights: muhammed riyas about construction company

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here