ബുംമ്രയും സംഘവും പരാജയത്തിന്റെ വക്കിൽ; ഒരു ദിവസവും ഏഴ് വിക്കറ്റും ബാക്കി, ഇംഗ്ലണ്ടിന് വേണ്ടത് 119 റൺസ്

എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ഇംഗ്ലണ്ട് ശക്തമായ നിലയിൽ. നാലാം ദിനം കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 3 വിക്കറ്റ് നഷ്ടത്തിൽ 259 റൺസെടുത്തു. ഇംഗ്ലീഷ് മണ്ണിൽ ടെസ്റ്റ് കിരീടം സ്വന്തമാക്കി ചരിത്രമെഴുതാനുള്ള ഇന്ത്യൻ സ്വപ്‌നങ്ങൾക്കു മുന്നിൽ വിലങ്ങുതടിയായി ജോ റൂട്ട്-ജോണി ബെയർസ്‌റ്റോ കൂട്ടുകെട്ട്. ഒരു ദിവസം ബാക്കി നിൽക്കേ 7 വിക്കറ്റ് കൈശമുള്ള ഇംഗ്ലണ്ടിന് വേണ്ടത് വെറും 119റൺസ് കൂടി മതി. (india vs england live updates test day 4)
ജോ റൂട്ട്(76), ജോണി ബെയർസ്റ്റോ(72) എന്നിവരാണ് ക്രീസിൽ. 109 ന് മൂന്ന് എന്ന നിലയിൽ പതറിയ ഇംഗ്ലണ്ടിനെ ഇരുവരും ചേർന്ന പിരിയാത്ത 150 റൺസ് കൂട്ടുകെട്ടാണ് രക്ഷിച്ചത്. അഞ്ചാം ദിനം മഴ പെയ്യുകയോ ഇന്ത്യൻ താരങ്ങൾ അത്ഭുതം കാണിക്കുകയോ ചെയ്തില്ലെങ്കിൽ പരമ്പര സമനിലയിലാകും. നിലവിൽ പരമ്പരയിൽ ഇന്ത്യ 2-1 ന് മുന്നിലാണ്.
രണ്ടാം ഇന്നിംഗ്സ് ലീഡായ ഇന്ത്യ ഉയർത്തിയ 377 റൺസ് പിന്തുടർന്ന ഇംഗ്ലണ്ടിനായി ഓപ്പണർമാരായ സാക്ക് ക്രൗളിയും(46), അലക്സ് ലീസും(56) ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. അലക്സ് ലീസിനെയും പിന്നാലെ വന്ന ഒലി പോപ്പിനെയും ക്യാപ്റ്റൻ ബുംമ്ര മടക്കി.പിന്നാലെ സാക്ക് ക്രൗളി റണൗട്ടാകുകയും ചെയ്തു. ഇതോടെ 107-1 എന്ന നിലയിൽ നിന്ന് ഇംഗ്ലണ്ട് 109 ന് മൂന്ന് എന്ന നിലയിലായി. ഇതോടെ ഇന്ത്യ വിജയ പ്രതീക്ഷയിലായെങ്കിലും റൂട്ടും ബെയർസ്റ്റോയും ഇംഗ്ലണ്ടിനെ കരകയറ്റി. സ്കോർ: ഇന്ത്യ. 416, 245. ഇംഗ്ലണ്ട്. 284, 259-3.
Story Highlights: india vs england live updates test day 4
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here