തീർച്ചയായും കാണേണ്ട ചിത്രം; മാധവന്റെ ‘റോക്കട്രി ദി നമ്പി എഫക്‌റ്റ്’ എന്ന ചിത്രത്തിന് സൂപ്പർ സ്റ്റാർ രജനികാന്തിന്റെ തമ്പ്സ് അപ്പ്

നടൻ മാധവന്റെ ‘റോക്കട്രി: ദി നമ്പി ഇഫക്റ്റ്’ എന്ന സിനിമയെ അഭിനന്ദിച്ച് നടൻ രജനീകാന്ത്. ‘റോക്കട്രി’ – തീർച്ചയായും എല്ലാവരും , പ്രത്യേകിച്ച് യുവാക്കൾ കണ്ടിരിക്കേണ്ട സിനിമ ‘ എന്ന് ട്വിറ്ററിൽ രജനികാന്ത് തമിഴിൽ ട്വീറ്റ് ചെയ്തു. രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ വികസനത്തിനായി നിരവധി കഷ്ടപ്പാടുകൾ സഹിക്കുകയും ത്യാഗങ്ങൾ സഹിക്കുകയും ചെയ്ത പത്മഭൂഷൺ നമ്പി നാരായണന്റെ ചരിത്രം വളരെ യാഥാർത്ഥ്യബോധത്തോടെയാണ് നടൻ മാധവൻ അവതരിപ്പിച്ചതെന്ന് അദ്ദേഹം അഭിനന്ദിച്ചു.
വിഖ്യാത ശാസ്ത്രഞ്ജന്‍ നമ്പി നാരായണന്റെ ജീവിത കഥ അടിസ്ഥാനമാക്കി ആര്‍. മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാധവന്‍ തന്നെയാണ് നമ്പി നാരായണനായി എത്തിയത്.
നേരത്തെ ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായിട്ടാണ് ചിത്രം ഒരുക്കിയത്.
ആര്‍. മാധവന്റെ ട്രൈ കളര്‍ ഫിലിംസും മലയാളിയായ ഡോക്ടര്‍ വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്ചര്‍സിന്റെയും ബാനറിലാണ് ചിത്രം റിലീസ് ചെയ്തത്. പ്രമുഖ വ്യവസായ ഗ്രൂപ്പായ വര്‍ഗീസ് മൂലന്‍ ഗ്രൂപ്പ് 2018-ല്‍ ആണ് സിനിമാ നിര്‍മാണ മേഖലയില്‍ എത്തുന്നത്. ‘വിജയ് മൂലന്‍ ടാക്കീസിന്റെ ബാനറില്‍ ”ഓട് രാജാ ഓട്” എന്ന തമിഴ് ചിത്രമാണ് ആദ്യ സംരംഭം.
ചിത്രം സംവിധാനം ചെയ്യുന്നതും മാധവന്‍ തന്നെയാണ്. ഐ.എസ്.ആര്‍.ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിതമാണ് ചിത്രം പറയുന്നത്.100 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ചിലവെന്നാണ് റിപ്പോര്‍ട്ട്.
വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്ക് ഓവറുകള്‍ വൈറലായിരുന്നു. നമ്പി നാരായണന്റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ 27 വയസ്സു മുതല്‍ 70 വയസ്സുവരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം. വിവിധ കാലങ്ങട്ടങ്ങളിലെ നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി ശാരീരികമായും മാധവന്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിരുന്നു. തലയിലെ നര മാത്രമാണ് ആര്‍ട്ടിഫിഷ്യലായി ഉപയോഗിച്ചിട്ടുള്ളത്. ആറ് രാജ്യങ്ങളിലധികം ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നിരുന്നു.
@ActorMadhavan #Rocketry pic.twitter.com/bmQpoY7fsR
— Rajinikanth (@rajinikanth) July 4, 2022
സിമ്രാന്‍ ആണ് ചിത്രത്തില്‍ മാധവന്റെ നായികയായി എത്തുന്നത്. ഇരുവരും പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് സിനിമയില്‍ ഒന്നിക്കുന്നത്. നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
മലയാളി സംവിധായകന്‍ പ്രജേഷ് സെന്‍ ചിത്രത്തിന്റെ കോ ഡയറക്ടറാണ്. ശ്രീഷ റായ് ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് ബിജിത്ത് ബാല, സംഗീതം സാം സി.എസ്, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.
Story Highlights: R Madhavan’s ‘Rocketry’ finds a fan in Rajinikanth, Thalaiva says ‘film is a must-watch’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here