തൂക്കിലേറ്റുമോ അതോ ജീവപര്യന്തമോ?; ഉദയ്പൂര്‍ കേസില്‍ ശിക്ഷാ വിധിയെ കുറിച്ച് ചോദിച്ച് പ്രതികള്‍

നൂപുര്‍ ശര്‍മയെ പിന്തുണച്ചയാളെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാ വിധിയെ കുറിച്ച് ചോദിച്ച് പ്രതികള്‍. തങ്ങള്‍ ചെയ്ത കുറ്റത്തിന് കോടതി തൂക്കിലേറ്റുമോ അതോ ജീവപര്യന്തം തടവ് ലഭിക്കുമോ എന്ന് പ്രതികളായ റിയാസ് അട്ടാരിയും ഘൗസ് മുഹമ്മദും എന്‍ഐഎയോട് ചോദിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പ്രതികള്‍ നിലവില്‍ എന്‍ഐഎ കസ്റ്റഡിയിലാണ്.(udaipur killers asks about their imprisonment)
നൂപുര്‍ ശര്‍മയെ അനുകൂലിച്ച് സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടയാളെയാണ് പട്ടാപ്പകല്‍ പ്രതികള്‍ കടയില്‍ കയറി വെട്ടിക്കൊന്നത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധമടക്കം വിഡിയോയിലൂടെ കാണിച്ച അക്രമികള്‍ നരേന്ദ്ര മോദിക്ക് നേരെയും കൊലവിളി നടത്തിയിരുന്നു. കൊലപാതകത്തെ തുടര്‍ന്ന് സംസ്ഥാനത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു.
Read Also: നൂപുര്‍ ശര്‍മയെ പിന്തുണച്ചയാളെ വെട്ടിക്കൊന്നു
അതേസമയം നൂപുര്‍ ശര്‍മയുടെ തലവെട്ടാന്‍ ആവശ്യപ്പെട്ട പുരോഹിതനെ രാജസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. നൂപുര്‍ ശര്‍മ്മയെ കഴുത്തറുത്ത് കൊല്ലുന്നവര്‍ക്ക് തന്റെ വീട് നല്‍കുമെന്ന് ഇയാള്‍ വാഗ്ദാനം ചെയ്തിരുന്നു. സല്‍മാന്‍ ചിസ്തിയുടെ വിഡിയോ വൈറലായതോടെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
Story Highlights: udaipur killers asks about their imprisonment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here