Advertisement

അനധികൃതമായി കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കി; ക്രമക്കേട് ആലപ്പുഴയിലും

July 7, 2022
Google News 2 minutes Read
provide numbers to buildings illegally alapuzha municipality

ആലപ്പുഴയിലെ നഗരസഭയിലും അനധികൃത കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കിയതായി കണ്ടെത്തല്‍. കഴിഞ്ഞ യുഡിഎഫ് ഭരണസമിതിയുടെ കാലത്ത് റവന്യൂ സൂപ്രണ്ടിന്റെ വ്യാജ ഒപ്പും സീലും ഉപയോഗിച്ചാണ് ഇത്തരത്തില്‍ നമ്പര്‍ നല്‍കിയത്. സംഭവത്തില്‍ പൊലീസ് റവന്യൂ വകുപ്പുകളുടെ സംയുക്ത അന്വേഷണം ആരംഭിച്ചു.(provide numbers to buildings illegally alapuzha municipality)

ആലപ്പുഴ നഗരസഭയിലെ മുല്ലയ്ക്കല്‍ വാര്‍ഡിലുള്ള 6 കടകള്‍ക്കാണ് നമ്പര്‍ നല്‍കിയിരിക്കുന്നത്. കെട്ടിട ഉടമസ്ഥര്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ തപാല് വിഭാഗത്തില്‍ നിന്ന് ഒരേപക്ഷയുടെ നമ്പര്‍ ആദ്യം സംഘടിപ്പിച്ചു. പിന്നിട് ഈ നമ്പര്‍ ഉപയോഗിച്ച് പുതിയ ഫയലുണ്ടാക്കി റവന്യൂ വകുപ്പുലെത്തിച്ചു. ശേഷം നികുതിയമടച്ചു. ഇതായിരുന്നു തട്ടിപ്പ് രീതി. എന്നാല്‍ റവന്യൂ സൂപ്രണ്ട് അസസ്‌മെന്റ് രജിസ്റ്റര്‍ പരിശോധിച്ചത്തോടെ തട്ടിപ്പ് പുറത്തായത്.

Read Also: കോഴിക്കോട് കോര്‍പ്പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേട്: പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് നഗരസഭാ സെക്രട്ടറി പരാതി നല്‍കി. റവന്യു വകുപ്പും അന്വേഷിക്കും.

Story Highlights: provide numbers to buildings illegally alapuzha municipality

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here