‘ഇത് എത്ര കാലം നീണ്ടുനിൽക്കുമെന്നറിയണം’; ഇംഗ്ലണ്ടിന്റെ പുതിയ ടെസ്റ്റ് ശൈലിയിൽ പ്രതികരിച്ച് സ്റ്റീവ് സ്മിത്ത്
ഇംഗ്ലണ്ടിന്റെ പുതിയ ടെസ്റ്റ് ശൈലിയിൽ പ്രതികരിച്ച് ഓസീസ് താരം സ്റ്റീവ് സ്മിത്ത്. ശൈലി എത്ര കാലം നീണ്ട് നിൽക്കുമെന്നറിയാനാണ് തനിക്ക് ആകാംക്ഷയെന്ന് സ്മിത്ത് പറഞ്ഞു. പച്ചപ്പുള്ള പിച്ചിൽ ഹേസൽവുഡ്, കമ്മിൻസ്, സ്റ്റാർക്ക് എന്നിവർ പന്തെറിയുമ്പോൾ ഇങ്ങനെ തന്നെ കളിക്കുമോ? എന്താണ് സംഭവിക്കുകയെന്ന് നമുക്ക് നോക്കാമെന്നും സ്മിത്ത് കൂട്ടിച്ചേർത്തു. (Steve Smith England Bazball)
അതേസമയം, ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ടി-20 പരമ്പര ഇന്ന് ആരംഭിക്കും. സതാംപ്ടണിലെ റോസ്ബൗളിൽ ഇന്ത്യൻ സമയം രാത്രി 7 മണിക്കാണ് മത്സരം. ആദ്യ ടി-20യിൽ അയർലൻഡിനെതിരായ പരമ്പരയിൽ കളിച്ച താരങ്ങൾ തന്നെ അണിനിരക്കും. കൊവിഡ് മുക്തനായ ക്യാപ്റ്റൻ രോഹിത് ശർമ തിരികെയെത്തുമ്പോൾ ആര് പുറത്തിരിക്കുമെന്നതാണ് സുപ്രധാന ചോദ്യം. ഋതുരാജ് ഗെയ്ക്വാദോ സഞ്ജു സാംസണോ ആവും ക്യാപ്റ്റനു വഴിമാറുക.
Read Also: ഇനി ‘കുട്ടിപ്പോര്’; ഇംഗ്ലണ്ട്-ഇന്ത്യ ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം
അയർലൻഡിനെതിരായ അവസാന ടി-20 മത്സരത്തിൽ 77 റൺസ് നേടിയ സഞ്ജു തൻ്റെ രാജ്യാന്തര കരിയറിലെ ആദ്യ ഫിഫ്റ്റി നേടിയിരുന്നു. പിന്നീട് ഇംഗ്ലണ്ടിലെത്തി രണ്ട് പരിശീലന മത്സരങ്ങളിലും സഞ്ജു കളിച്ചു. ആദ്യ ടി-20യിൽ 38 റൺസെടുത്ത് ഭേദപ്പെട്ട പ്രകടനം നടത്തിയ സഞ്ജു രണ്ടാം മത്സരത്തിൽ ഗോൾഡൻ ഡക്കായി.
പുതിയ പരിമിത ഓവർ ക്യാപ്റ്റനു കീഴിലാണ് ഇംഗ്ലണ്ട് ഇറങ്ങുക. ഓയിൻ മോർഗൻ കളി മതിയാക്കിയതിനാൽ വിക്കറ്റ് കീപ്പർ ജോസ് ബട്ലർ ഇംഗ്ലണ്ടിനെ നയിക്കും. ലിയാം ലിവിങ്സ്റ്റൺ, ജേസൻ റോയ്, സാം കറൻ, മൊയീൻ അലി തുടങ്ങിയ ടി-20 സ്പെഷ്യലിസ്റ്റുകൾ അണിനിരക്കുന്ന ഇംഗ്ലണ്ടിനെതിരെ വിജയിക്കാൻ ഇന്ത്യ നന്നായി വിയർപ്പൊഴുക്കേണ്ടിവരും.
ഇന്ത്യ സാധ്യതാ ഇലവൻ: Rohit Sharma. Ishan Kishan, Suryakumar Yadav, Deepak Hooda, Hardik Pandya, Dinesh Karthik Axar Patel, Harshal Patel, Bhuvneshwar Kumar, Yuzvendra Chahal, Umran Malik/Arshdeep Singh
ഇംഗ്ലണ്ട് സാധ്യതാ ഇലവൻ: Jason Roy, Jos Buttler, Dawid Malan, Moeen Ali, Liam Livingstone, Harry Brook, Sam Curran, Chris Jordan, Tymal Mills, Reece Topley, Matt Parkinson
Story Highlights: Steve Smith England Bazball approach
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here