Advertisement

ലോറിയിൽ നിന്ന് ബാ​റ്ററി മോഷ്ടിച്ചതിന് റിമാൻഡിൽ കഴിഞ്ഞ യുവാവിനെ ബൈക്ക് മോഷണക്കേസിലും അറസ്റ്റ് ചെയ്തു

July 7, 2022
Google News 2 minutes Read
arrest

പൊതുനിരത്തിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ നിന്ന് ബാ​റ്ററി അടിച്ചുമാറ്റിയതിന് കൊല്ലം കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായി റിമാൻഡിൽ കഴിയുന്ന യുവാവിനെ ബൈക്ക് മോഷ്ടിച്ച സംഭവത്തിൽ കൊട്ടിയം പൊലീസ് കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം ഇരവിപുരം വാളത്തുംഗൽ സ്വദേശി ഉണ്ണി മുരുകനെയാണ് (27) അറസ്റ്റ് ചെയ്തത്.

കൊല്ലം ബൈപ്പാസിൽ പാർക്ക് ചെയ്തിരുന്ന ലോറിയിൽ നിന്ന് കഴിഞ്ഞ മാസമാണ് ബാ​റ്ററി മോഷണം പോയത്. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഉണ്ണിമുരുകനെ പിടികൂടിയത്. കൊട്ടിയത്തെ തുണിക്കടയുടെ പാർക്കിംഗ് ഏരിയയിൽ നിന്ന് ഇതേ കാലയളവിൽ തന്നെയാണ് ഇയാൾ ബൈക്ക് മോഷ്ടിച്ചത്.

Read Also: ഓഫിസ് ആക്രമണത്തിലെ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം തെറ്റായി പ്രചരിപ്പിച്ചു; സീ അവതാരകനെ അറസ്റ്റ് ചെയ്യും

കിളികൊല്ലൂർ പൊലീസ് ചോദ്യം ചെയ്‍തപ്പോഴാണ് പ്രതിയുടെ കൈവശം ഉണ്ടായിരുന്ന ബൈക്ക് മോഷ്ടിച്ചതാണെന്ന് വ്യക്തമായത്. ഇതോടെയാണ് കൊട്ടിയം പൊലീസ് കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിക്കെതിരെ തമ്പാനൂർ, എറണാകുളം സൗത്ത്, കൊല്ലം ഈസ്​റ്റ്, ഇരവിപുരം സ്​റ്റേഷനുകളിൽ മോഷണക്കു​റ്റത്തിന് കേസുകളുണ്ട്.

Story Highlights: The suspect, who was remanded for theft, was also arrested in the bike theft case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here