Advertisement

പോയത് പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പങ്കെടുക്കാൻ; ഉമ്മുസൽമയെ കാണാതായിട്ട് 41 ദിവസം

July 7, 2022
Google News 2 minutes Read
ummu salma gone missing

മലപ്പുറം പൊന്നാനിയിൽ യുവതിയുടെ തിരോധനത്തിൽ ദുരൂഹത ഏറുന്നു. പൊന്നാനി വട്ടപറമ്പിൽ അബൂതാഹിറിന്റെ ഭാര്യ ഉമ്മുസൽമയെയാണ് കാണാതായിട്ട് ഒരു മാസം പിന്നിടുന്നത്. അയിങ്കലം യതീംഖാനയിൽ പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പങ്കെടുക്കാൻ എന്ന പേരിലാണ് യുവതി വീട്ടിൽ നിന്ന് ഇറങ്ങിയത്.പൊന്നാനി പോലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഒരു തുമ്പും കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. ( ummu salma gone missing )

ജൂൺ മാസം 26 തിയ്യതിയാണ് പൊന്നാനി വട്ടപറമ്പിൽ അബൂതാഹിറിന്റെ ഭാര്യ ഉമ്മുസൽമയെ കാണാതായത്. പഠിച്ചിരുന്ന അയിങ്കലം യതീംഖാനായിൽ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം ഉണ്ടെന്ന് പറഞ്ഞാണ് ഉമ്മുസൽമ വീട്ടിൽ നിന്ന് ഇറങ്ങിയത്.എന്നാൽ ഏറെ വൈകീയും കാണാതായതോടെയാണ് ബന്ധുക്കൾ അന്വേഷണം ആരംഭിച്ചത്.

ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. അല്പസമയത്തിനകം യതീംഖാനയിൽ എത്തുമെന്ന് സുഹൃത്തുക്കളെ ഉമ്മുസൽമ വിളിച്ച് അറിയിച്ചെങ്കിലും പിന്നീട് എന്ത് സംഭവിച്ചു എന്നത് ദുരൂഹമാണ്.

Read Also: “അഭിമാനമാണ് ഈ ഇന്ത്യക്കാരി”; ഡെനാലി പർവതത്തിന്റെ കൊടുമുടി കീഴടക്കി ഒരു 12 വയസ്സുകാരി…

എന്നാൽ ഉമ്മുസൽമയെ കാണാതായ അടുത്ത ദിവസം ദുരൂഹത വർധിപ്പിക്കും വിധം ഒരു ഫോൺ കോൾ ഭർത്താവ് അബൂതാഹിറിന്റെ മൈബൽ ഫോണിലേക്ക് വന്നിരുന്നു. പക്ഷെ വ്യക്തമായി ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല. അൽപസമയത്തിന് ശേഷം കോൾ തനിയെ കട്ടായി. ഇതോടെ കുടുബം പൊലീസിൽ പരാതി നൽകി. 41 ദിവസമായി യുവതിയെ കാണാതായിട്ട് കേസ് അന്വേഷിക്കുന്ന പൊന്നാനി പൊലീസിന് ഒരു തുമ്പും ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. രണ്ട് കുട്ടികളാണ് ഉമ്മുസൽമക്ക് ഉള്ളത്.

Story Highlights: ummu salma gone missing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here