Advertisement

എന്തുകൊണ്ടാണ് നിങ്ങൾക്ക് സമ്പന്നൻ ആകാൻ സാധിക്കാത്തത് ? ഈ തെറ്റുകൾ ചെയ്യുന്നുണ്ടോ ?

July 8, 2022
Google News 2 minutes Read
reasons you are not rich

കൃത്യമായി മാസം ശമ്പളം ലഭിക്കുന്ന ജോലിയുണ്ട്. അതും വർഷങ്ങളായി ജോലി ചെയ്യുന്ന വ്യക്തിയാണ്. പക്ഷേ നിക്ഷേപം എത്രയെന്ന് ചോദിച്ചാൽ മേൽപോട്ട് നോക്കും. കാരണം സേവിംഗ്‌സ് എന്നത് കേട്ടുകേൾവി മാത്രമാണ്. വാടക നൽകിയും ഇഎംഐ അടച്ചും ശമ്പളം മുഴുവൻ തീരുന്നു. സമ്പാദിക്കുന്നതിന്റെ കാൽ ശതമാനം പോലും സേവ് ചെയ്യാൻ സാധിക്കുന്നില്ല എന്ന് അടിക്കിടെ നിങ്ങളെ കുറിച്ച് പരാതിപ്പെടുന്നതുണ്ടോ ? അല്ലെങ്കിൽ സ്വയം അത്തരം തോന്നലുകളുണ്ടോ ? എന്തുകൊണ്ടാണ് നല്ല വരുമാനമുണ്ടായിട്ടും നിങ്ങൾ സമ്പന്നൻ ആകാത്തത് ? സാമ്പത്തിക ഭദ്രതയെ തകർക്കുന്ന 3 ശീലങ്ങൾ നിങ്ങൾ ജീവിതത്തിൽ നിന്ന് മാറ്റേണ്ടതുണ്ട്. അവ ഏതെന്ന് നോക്കാം. ( reasons you are not rich )

  • ഷോപ്പിംഗ്

ഷോപ്പിംഗ് എന്നാൽ ആവശ്യമുള്ളത് വാങ്ങാൻ ആണ്. ഉപഭോക്താക്കളെ ആകർഷിക്കാൻ ഓഫറിൽ പല സാധനങ്ങളും കടകളിൽ വിൽപനയ്ക്ക് വച്ചിട്ടുണ്ടാകും. ലാഭത്തിന് വേണ്ടി അവയെല്ലാം വാങ്ങിക്കൂട്ടുന്നതാണ് നിങ്ങൾ ചെയ്യുന്ന ആദ്യ തെറ്റ്. ഒരു സോപ്പും, പേസ്റ്റും, അരിയും മാത്രം വാങ്ങാൻ പോയ നിങ്ങൾ കുറഞ്ഞ വിലയിൽ കേക്കും, ഹാൻഡ് വാഷും, മാസല പൊടികളുമെല്ലാമായി തിരിച്ച് വരും. വെറും നൂറോ ഇരുനൂറോ രൂപയ്ക്ക് തീരേണ്ട നിങ്ങളുടെ ഷോപ്പിംഗ് അങ്ങനെ അഞ്ഞൂറിലേക്കും ആയിരത്തിലേക്കും കടക്കുന്നു. ഇതാണ് ആദ്യ തെറ്റ്. കൃത്യമായി ലിസ്റ്റ് ഉണ്ടാക്കി അതിൽ പറഞ്ഞ സാധനങ്ങൾ മാത്രം വാങ്ങി തിരികെ വരുന്നതാണ് ഉത്തമം.

  • താങ്ങാവുന്നതിനുമപ്പുറം ഇഎംഐ

റെഡി ക്യാഷ് നൽകാനില്ലാത്തപ്പോൾ ആശ്രയിക്കുന്ന ഒന്നാണ് ഇഎംഐയിൽ സാധനം വാങ്ങുക എന്നത്. ഒരു 25,000 രൂപയുടെ ഫോൺ വാങ്ങാൻ മാത്രം സാമ്പത്തിക ശേഷിയുള്ള വ്യക്തി ഇഎംഐയിൽ കുറഞ്ഞ തുക മാത്രം നൽകിയാമതിയെന്ന് മനസിൽ കണ്ട് 50,000 രൂപയുടെ ഫോണുമായി വീട്ടിൽ എത്തുന്നു. അങ്ങനെ മാസ ശമ്പളത്തിൽ നിന്ന് വലിയൊരു തുക ഇത്തരം ഇഎംഐകൾക്കായി മാസങ്ങളോളം നഷ്ടപ്പെടുന്നു.

Read Also: ഒറ്റ മാസം കൊണ്ട് നേടാം 11 ലക്ഷം രൂപ വരെ; ഇത് കെഎസ്എഫ്ഇ മൾട്ടി ഡിവിഷൻ ചിട്ടി

  • ക്രെഡിറ്റ് കാർഡ് ചെലവുകൾ

ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ കൃത്യസമയത്ത് പണം അടയ്ക്കാതിരിക്കുന്നത് വലിയ പലിശ ഈടാക്കുന്നതിന് കാരണമാകും. ഇക്കാര്യം മനസിൽ വച്ച്, തിരിച്ചടവ് സാധ്യമാണെങ്കിൽ മാത്രം ക്രെഡിറ്റ് കാർഡിലേക്ക് പോവുക. ചെലവേറിയ വായ്പയാണ് ക്രെഡിറ്റ് കാർഡ്.

നിങ്ങൾ ഓർക്കേണ്ട ഒന്നുണ്ട്. ശമ്പളത്തിന്റെ 20 ശതമാനം ഉറപ്പായും സേവ് ചെയ്യണമെന്നത്. നമുക്ക് ഒരു ജീവിതമേ ഉള്ളു, അത് അടിച്ച് പൊളിച്ച് ജീവിക്കാമെന്ന തിയറി നല്ലതാണ്. പക്ഷേ കിട്ടുന്ന ശമ്പളമെല്ലാം ചെലവാക്കിയാൽ പെട്ടെന്നുണ്ടാകുന്ന ഹോസ്പിറ്റൽ ചെലവ്, അപകടം, ജോലി നഷ്ടമാകൽ എന്നിവയിൽ ജീവിതം തകർന്നടിയും. 50-3-20 റൂൾ ജീവിതത്തിൽ പകർത്തണം.

വരുമാനത്തിന്റെ അൻപത് ശതമാനം നിങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റാൻ ഉപയോഗിക്കാം. വായ്പ, വീട്ടു സാധനങ്ങൾ, വാടക, സ്‌കൂൾ ഫീസ് എന്നിവ ഇതിൽ ഉൾപ്പെടും.

30 ശതമാനം അത്യാവശ്യമില്ലാത്തവയ്ക്കായി നീക്കി വയ്ക്കണം. സിനിമ, അത്യാവശ്യമല്ലാത്ത ഷോപ്പിംഗ്, ഒടിടി ബില്ലുകൾ, യാത്ര, ഹോട്ടൽ ഭക്ഷണം എന്നിവ സ്വയം നിയന്ത്രിച്ച് ഈ 30 ശതമാനം എന്ന ചട്ടക്കൂട്ടിലേക്ക് ചുരുക്കണം. ഇത്തരം ചെലവുകൾ നിയന്ത്രിക്കാൻ സാധിക്കാത്തതാണ് നമ്മുടെ കുടുംബ ബജറ്റിന് താളം തെറ്റിക്കുന്നത്.

ബാക്കിയുള്ള 20 ശതമാനം രൂപ നിക്ഷേപിക്കണം. ഈ 20 ശതമാനം പലതിൽ നിക്ഷേപിക്കാം. പലിശ കൂടതലുള്ള മ്യൂച്വൽ ഫണ്ടുകൾ, റിക്കറിംഗ് ഡെപ്പോസിറ്റ്, എന്നിങ്ങനെ റിസ്‌ക് കുറഞ്ഞവ നോക്കി നിക്ഷേപം നടത്താം.

Story Highlights: reasons you are not rich

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement