ഒറ്റ മാസം കൊണ്ട് നേടാം 11 ലക്ഷം രൂപ വരെ; ഇത് കെഎസ്എഫ്ഇ മൾട്ടി ഡിവിഷൻ ചിട്ടി

പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കര കയറാനോ, സമീപ ഭാവിയിൽ വരാനിരിക്കുന്ന ചെലവ് മുന്നിൽ കണ്ടുള്ള നിക്ഷേപമായിട്ടാണ് ചിട്ടിയെ കാണുന്നത്. സർക്കാരിന്റേതെന്ന് എന്ന വിശ്വാസ്യത ഉള്ളതുകൊണ്ട് തന്നെ കെഎസ്എഫ്ഇയിലാണ് ഏറ്റവും കൂടുതൽ പേർ ചിട്ടി തുടങ്ങുന്നത്. ( earn 11 lakhs per month ksfe chitti )
കെഎസ്എഫ്ഇയിൽ നിരവധി ചിട്ടി പദ്ധതികളുണ്ട്. അതിലൊന്ന് കെഎസ്എഫ്ഇ മൾട്ടി ഡിവിഷൻ ചിട്ടിയാണ്. 10,000 രൂപയാണ് മാസ അടവ്. 120 മാസമാണ് കാലാവധി. ആദ്യ തവണ മാത്രമാണ് 10,000 രൂപ അടയ്‌ക്കേണ്ടത്. രണ്ട് മുതലുള്ള മാസങ്ങളിൽ 7,375 രൂപ അടച്ചാൽ മതി. ഇത്തരത്തിൽ ഓരോ മാസവും 2,625 രൂപ ലാഭ വിഹിതം ഉപഭോക്താവിന് ലഭിക്കും.
ഓരോ മാസവും 4 നറുക്കുകളിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കും.
ഇടക്ക് അത്യാവശ്യം വന്നാൽ പാസ് ബുക്ക് മാത്രം ജാമ്യം കൊടുത്ത് അടച്ച പണത്തിൽ നിന്ന് വായ്പ എടുക്കുവാനുള്ള സൗകര്യവും ഉണ്ട്. ജാമ്യം നൽകിയാൽ 6 ലക്ഷം രൂപ വരെ കെഎസ്എഫ്‌സിയിൽ നിന്ന് വായ്പയും ലഭിക്കും.
Read Also: ശമ്പളത്തോടൊപ്പം പ്രതിമാസം അധിക വരുമാനം നേടാം; ഈ നിക്ഷേപങ്ങൾ അറിയാം
കമ്മീഷനായ 60,000 രൂപ കിഴിച്ച് ആദ്യ നറുക്കിൽ നിങ്ങൾക്കാണ് 11,40,000 രൂപ ലഭിച്ചതെന്ന് കരുതുക. നിങ്ങൾക്ക് ആ പണം വേണ്ടെങ്കിൽ കെഎസ്എഫ്ഇയിൽ തന്നെ നിക്ഷേപിക്കാം. 6.50 ശതമാനമാണ് നിക്ഷേപത്തിന് ലഭിക്കുന്ന പലിശ നിരക്ക്. മാസത്തിൽ 6,175 രൂപയാണ് പലിശയിനത്തിൽ ലഭിക്കുക. അതായത് പിന്നീടുള്ള ചിട്ടിയുടെ മാസ തവണകൾ അടയ്ക്കാൻ 1,200 രൂപ കൈയിൽ കരുതിയാൽ മതി. ചിട്ടി അടയ്ക്കാനായി കരുതിയ 10,000 രൂപ കൊണ്ട് മറ്റൊരു ചിട്ടിയോ നിക്ഷേപമോ തുടങ്ങാം.
Story Highlights: earn 11 lakhs per month ksfe chitti
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here