സ്ത്രീകള്‍ പുറത്തുപോകാന്‍ ഒരുങ്ങുന്നത് ഇങ്ങനെ, അപ്പോള്‍ പുരുഷന്മാരോ?; ചിരി പടര്‍ത്തി വൈറല്‍ വിഡിയോ

സ്ത്രീകള്‍ക്ക് പൊതുവേ പുറത്തുപോകാന്‍ തയാറാകാന്‍ പുരുഷന്മാരെ അപേക്ഷിച്ച് കൂടുതല്‍ സമയം വേണമെന്ന ഒരു പൊതുധാരണയുണ്ട്. ട്രാവെലോഡ്ജ് ഉള്‍പ്പെടെയുള്ളവ നടത്തിയ പഠനങ്ങള്‍ ഇത് തെറ്റെന്ന് വാദിക്കുമ്പോഴും ഈ ധാരണ ഇപ്പോഴും വളരെ ശക്തമാണ്. യാഥാര്‍ഥ്യം എന്ത് തന്നെയായാലും പുരുഷന്മാരും സ്ത്രീകളും പുറത്തുപോകാന്‍ തയാറെടുക്കുന്ന രീതികള്‍ എപ്പോഴും ട്രോളന്മാര്‍ക്ക് പ്രീയപ്പെട്ട വിഷയം തന്നെയാണ്. സ്ത്രീകളുടെ ഒരുക്കവും പുരുഷന്മാരുടെ തയാറെടുപ്പും വളരെ രസകരമായി ഭാവന ചെയ്ത് തയാറാക്കിയ ഒരു വിഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ ശ്രദ്ധ നേടുകയാണ്. ഈ വിഷയത്തെ ഇനി ഇതിലപ്പുറം രസകരമാക്കാന്‍ കഴിയില്ല എന്ന് പ്രഖ്യാപിക്കുന്ന തരത്തിലുള്ള വമ്പന്‍ ക്രിയേറ്റിവിറ്റിയാണ് വിഡിയോയെ ശ്രദ്ധേയമാക്കുന്നത്. (How Men Get Ready vs How Women Get Ready viral video)
ഒരു സ്ത്രീയും ഒരു പുരുഷനും രാവിലെ ഓഫിസില്‍ പോകാന്‍ റെഡിയാകുന്നത് രണ്ട് വശങ്ങളിലായി വിഡിയോയില്‍ കാണിക്കുന്നു. ഈ രണ്ട് ദൃശ്യങ്ങളും ഒരേ സമയത്താണ് സംഭവിക്കുന്നതെന്ന് സൂചിപ്പിക്കാന്‍ സമയവും ദൃശ്യങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വെളുപ്പിന് അഞ്ച് മണി മുതല്‍ ഓഫിസില്‍ പോകുന്നതിനായി സ്ത്രീ ഓടിനടന്ന് റെഡിയാകുമ്പോഴും പുരുഷന്‍ 8.30 വരെ തിരിഞ്ഞും മറിഞ്ഞും കിടന്ന് ഉറങ്ങുകയാണ്. ഇത്രയൊക്കെ തത്രപ്പാടിനൊടുവില്‍ രണ്ട് പേരും ഒരേ ലിഫ്റ്റിലേക്ക് ഓടിക്കയറിയതിന് ശേഷമുള്ള പൊട്ടിച്ചിരിപ്പിക്കുന്ന ട്വിസ്റ്റും വിഡിയോയെ ശ്രദ്ധേയമാക്കുകയാണ്.
Story Highlights:How Men Get Ready vs How Women Get Ready viral video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here