പരമ്പര തൂത്തുവാരാനൊരുങ്ങി ഇന്ത്യ; മൂന്നാം ടി 20 ഇന്ന്

ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന് നടക്കും. ഇന്ന് രാത്രി 7 ന് ട്രെൻഡ് ബ്രിഡ്‌ജിലാണ് മത്സരം നടക്കുക. പരമ്പര 2-0 സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. ഇന്നത്തെ മത്സരത്തില്‍ വിരാട് കോലി ഫോമിലാവുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്ന കാര്യമാണ്. ഫോമിലുള്ള ദീപക് ഹൂഡയെ പുറത്തിരുത്തിയാണ് കോലിക്ക് രണ്ടാം ടി20യില്‍ അവസരം നല്‍കിയത്.(india engaland 3rd t20)
Read Also: 40 വര്‍ഷത്തോളമായി നന്നാക്കുന്നത് ചേതക്ക് മാത്രം; കൊച്ചിക്കുണ്ടൊരു ചേതക്ക് ആശാന്‍
പരമ്പര നേടിയതിനാല്‍ കൂടുതല്‍ താരങ്ങളെ പരീക്ഷിക്കാനുള്ള സാധ്യതകളും ഇന്നത്തെ മത്സരത്തിനുണ്ട്. യുസ്‌വേന്ദ്ര ചാഹലിന് പകരം രവി ബിഷ്ണോയിക്ക് അവസരം നൽകിയേക്കും. റിഷഭ് പന്തിനോ വിരാട് കോലിക്കോ പകരം ഇഷാന്‍ കിഷനും ദിനേശ് കാര്‍ത്തിക്കിന് പകരം ദീപക് ഹൂഡയ്ക്കും അവസരം ലഭിച്ചേക്കും.
ടെസ്റ്റിലെ തിരിച്ചടിക്ക് ടി20യിലൂടെയാണ് പരമ്പര നേടി ഇന്ത്യ മറുപടി നൽകിയത്. രണ്ട് മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ആധികാരിക ജയമാണ് നേടിയത്. ആദ്യ ടി20യില്‍ വിരാട് കോലി, ജസ്പ്രീത് ബുമ്ര, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവരൊന്നും ഇല്ലാതിരുന്നിട്ടും യുവതാരങ്ങളുടെ കരുത്തില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം നേടി. രണ്ടാ മത്സരത്തിലാകട്ടെ മുന്‍നിര താരങ്ങള്‍ തിരിച്ചുവന്നപ്പോഴും വിജയക്കുതിപ്പ് തുടരാന്‍ രോഹിത്തിനും സംഘത്തിനുമായി.
Story Highlights: india engaland 3rd t20
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here