Advertisement

എന്‍എഫ്ടി വില്‍പ്പനയിലൂടെ ലഭിച്ച വലിയ തുക ആംബര്‍ ഹേഡുമായി ബന്ധപ്പെട്ട ചാരിറ്റിക്ക്; ജോണി ഡെപ്പിന് കയ്യടിച്ച് ആരാധകര്‍

July 10, 2022
Google News 3 minutes Read
johny depp won defamation case

എന്‍എഫ്ടി വില്‍പ്പനയിലൂടെ ലഭിച്ച വലിയ തുക ആംബര്‍ ഹേര്‍ഡുമായി ബന്ധപ്പെട്ട ചാരിറ്റിക്ക് നല്‍കിയ ഹോളിവുഡ് നടന്‍ ജോണി ഡെപ്പിന് ആരാധകരുടെ അഭിനന്ദനപ്രവാഹം. ഹേര്‍ഡുമായി ബന്ധമുള്ള ലോസ് ഏഞ്ചല്‍സിലെ കുട്ടികളുടെ ആശുപത്രിക്കുള്‍പ്പെടെ നാല് ചാരിറ്റി സംഘടനകള്‍ക്കാണ് 80,000 ഡോളര്‍ ജോണി ഡെപ്പ് വീതിച്ചുനല്‍കിയത്. പെര്‍ത്ത് ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ ഫൗണ്ടേഷന്‍, ഗ്രേറ്റ് ഓര്‍മണ്ട് സ്ട്രീറ്റ് ഹോസ്പിറ്റല്‍ ചില്‍ഡ്രന്‍സ് ചാരിറ്റി, ദി ഫൂട്ട്പ്രിന്റ് കോയലിഷന്‍ എന്നീ സംഘടനകള്‍ക്കും ഡെപ്പ് സഹായം നല്‍കി. (Johnny Depp Donates Proceeds From NFT Sale To Charity Linked With Amber Heard)

ഡെപ്പിന്റെ കാരുണ്യവും നന്മയുമാണ് ഈ സംഭവം തെളിയിക്കുന്നതെന്ന് ആരാധകര്‍ പറയുന്നു. വാര്‍ത്തകളില്‍ ഏറെ ഇടംപിടിച്ച ഒന്നായിരുന്നു ജോണി ഡെപ്പും ആംബര്‍ ഹേഡും തമ്മിലുള്ള വിവാഹമോചനം. നീണ്ട വാദ പ്രതിവാദങ്ങള്‍ക്കൊടുവില്‍ മാനനഷ്ടക്കേസില്‍ ഹോളിവുഡ് താരം ജോണി ഡെപ്പിന് അനുകൂല വിര്‍ജീനിയ കോടതി വിധി പുറപ്പെടുവിക്കുകയും ചെയ്തു. 2018ല്‍ നടിയും ജോണി ഡെപ്പിന്റെ ഭാര്യയുമായ ആംബര്‍ ഹേര്‍ഡ് എഴുതിയ ലേഖനം ജോണി ഡെപ്പിന് മാനഹാനി വരുത്തിയെന്ന് ഏഴം?ഗ ജ്യൂറി വിലയിരുത്തുകയും ചെയ്തിരുന്നു.

2015 ലായിരുന്നു ജോണി ഡെപ്പും ആംബര്‍ ഹേര്‍ഡും വിവാഹിതരായത്. തുടര്‍ന്ന് 2017 ല്‍ ഇരുവരും വേര്‍പിരിഞ്ഞു.

Story Highlights: Johnny Depp Donates Proceeds From NFT Sale To Charity Linked With Amber Heard

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here