എകെജി സെന്‍റർ ആക്രമണം; ‘ആഭ്യന്തരമന്ത്രി ഞാനയായിരുന്നെങ്കിൽ 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടുമായിരുന്നു’: രമേശ് ചെന്നിത്തല

എളമരം കരീം പി ടി ഉഷയെ ആക്ഷേപിച്ചത് തെറ്റെന്ന് മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പി ടി ഉഷ രാഷ്ട്രീയമുള്ള ആളല്ല അതുകൊണ്ട് പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം. കെ കെ രമയെ അപമാനിക്കുന്നത് വടകരയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്. എ കെ ജി സെന്ററിലെ ആക്രമണം പ്രതികളെ പിടികൂടാൻ ഇതുവരെ സാധിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.(ramesh chennithala against elamaram kareem)
Read Also: 40 വര്‍ഷത്തോളമായി നന്നാക്കുന്നത് ചേതക്ക് മാത്രം; കൊച്ചിക്കുണ്ടൊരു ചേതക്ക് ആശാന്‍
എകെജി സെന്‍റർ ആക്രമണം, 11-ാം നാളും പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്. അന്വേഷണം പുരോഗമിക്കുകയാണെന്നും ചില സൂചനകളുണ്ടെന്നും മാത്രമാണ് അന്വേഷണ സംഘം അറിയിക്കുന്നത്. അക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉടനടി കിട്ടിയെങ്കിലും പ്രതിയിലേക്ക് എത്താൻ കഴിയാതെ പൊലീസ് ഇരുട്ടിൽ തപ്പുകയാണ്. ആഭ്യന്തര മന്ത്രി ഞാനയായിരുന്നെങ്കിൽ 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടുമായിരുന്നു. ഭരണഘടനയെ വിമർശിക്കുന്നതിൽ തെറ്റില്ല പക്ഷെ സജി ചെറിയാൻ അപമാനിക്കുകയാണ് ചെയ്‌തതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
അതേസമയം മനുഷ്യാവകാശപ്രവര്‍ത്തക തീസ്ത സെതല്‍വാദിനെയും മുന്‍ ഡി.ജി.പി. ആര്‍.ബി. ശ്രീകുമാറിനെയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഭരണഘടനാ സംരക്ഷണസമിതി ടൗണ്‍ഹാളില്‍ നടത്തിയ പ്രതിഷേധസദസ് ഉദ്ഘാടനം ചെയ്തപ്പോഴാണ് ഉഷയുടെ പേര് പറയാതെ എളമരം കരീം വിമർശനമുന്നയിച്ചത്. എന്നാൽ പ്രസ്ഥാനത്തെ ഒറ്റു കൊടുത്തതിനുള്ള പാരിതോഷികമാണ് എംഎൽഎ സ്ഥാനം, സ്ഥാനം കിട്ടിയെന്നോർത്ത് അധികം അഹങ്കരിക്കേണ്ടെന്നും കരീം പറഞ്ഞു.ഒഞ്ചിയത്ത് ചൊവ്വാഴ്ച നടന്ന സി എച്ച് അശോകന്‍ അനുസ്മരണ ചടങ്ങിലായിരുന്നു കരീമിന്‍റെ പരാമര്‍ശം.
Story Highlights: ramesh chennithala against elamaram kareem
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here