കനത്ത ശീത തരംഗ മുന്നറിയിപ്പ്; വാർത്തയുടെ സത്യാവസ്ഥ ഇതാണ് (fact check)

ചെന്നൈ മെട്രോളജിക്കൽ ഡിപ്പാർട്ട്‌മെന്റ് കനത്ത ശീത തരംഗ മുന്നറിയിപ്പ് നൽകിയതായി ഒരു മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ യാഥാർഥ്യം എന്താണെന്ന് പരിശോധിക്കാം.
ഭൂമി സൂര്യനിൽ നിന്ന് അകലുന്ന പ്രതിഭാസവുമായി ബന്ധപ്പെട്ട് ചെന്നൈ മെട്രോളജിക്കൽ ഡിപ്പാർട്ട്‌മെന്റ് കനത്ത ശീത തരംഗ മുന്നറിയിപ്പ് നൽകിയിരിക്കുന്നു എന്നാണ് ഒരു മാധ്യമം റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇത് തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണെന്ന് പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം ഔദ്യോഗിക ട്വിറ്റർ ഹാൻഡിലൂടെ അറിയിച്ചു. ഇത്തരത്തിലുള്ള ഒരു ശീത തരംഗ മുന്നറിയിപ്പും ചെന്നൈ മെട്രോളജി വിഭാഗം പുറപ്പെടുവിച്ചിട്ടില്ല. സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിക്കുന്ന വാർത്തകൾ തെറ്റിദ്ധരിപ്പിക്കുന്നവയാണ്.
Story Highlights: Severe cold wave warning; This is the truth of the news
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here