ശ്രീലങ്ക ഇനിയെങ്ങനെ തണുക്കും?; ഘടനാപരമായ മാറ്റങ്ങള്‍ വേണമെന്ന ആവശ്യത്തില്‍ ജനങ്ങള്‍

ശ്രീലങ്കയിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ തെറ്റായ സമീപനങ്ങളാണ് ജനങ്ങളെ തെരുവിലേക്കിറക്കിയത്. ഘടനാപരമായ തിരുത്തലുകള്‍ രാജ്യത്തെ ഭരണ സംവിധാനത്തില്‍ അനിവാര്യമാണെന്ന് സ്ഥാപിക്കുകയാണ് ശ്രീലങ്കന്‍ ജനത. നേതാവും നേതൃത്വവുമില്ലാതെ ശ്രീലങ്ക മുഴുവന്‍ വ്യാപിച്ച പ്രക്ഷോഭം തണുക്കണമെങ്കില്‍ രാജ്യം നേരിടുന്ന പ്രതിസന്ധി ഭാഗമികമായെങ്കിലും പരിഹരിക്കപ്പെടണം.(what’s the solution for crisis in srilanka)
സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും അങ്ങേയറ്റം ആദരിക്കുന്ന ശീലമാണ് ശ്രീലങ്കയിലെ ജനങ്ങള്‍ക്കുള്ളത്. ഭരണകൂട വീഴ്ചകളുടെ തിരിച്ചടികള്‍ നേരിട്ടുതുടങ്ങിയതോടെ പൗരന്മാര്‍ സംയമനം കയ്യൊഴിഞ്ഞു. ജനാധിപത്യ വ്യവസ്ഥയില്‍ കണ്ടുപരിചയമില്ലാത്ത ശൈലി പിന്തുടരുന്നത് ശ്രീലങ്കയിലെ ഭരണാധികാരികള്‍ സമീപ വര്‍ഷങ്ങളില്‍ ശീലമാക്കി.
സ്വാഭാവിക സുഹൃദ് ബന്ധങ്ങളെ നിഷേധിച്ച് വലിയ വാഗ്ദാനങ്ങള്‍ നല്‍കിയ രാജ്യങ്ങളുമായി ചങ്ങാത്തം കൂടാനായിരുന്നു തിരക്ക്. രാജ്യത്തിന്റെ വിഭവങ്ങളെ ആദരിക്കാത്ത തീരുമാനങ്ങള്‍ സ്വീകരിച്ച് സ്വകാര്യ നേട്ടങ്ങള്‍ ഒരുപാട് സമ്പാദിച്ച് കൂട്ടി. അന്നം മുട്ടാതെ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോയ കര്‍ഷകരെ പരിഗണിക്കാതെ തുഗ്ലക് പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മണ്ണിനെയും പ്രകൃതിയെയും മറന്ന് രാജ്യത്തെ സമ്പന്നമാക്കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്നതിന് സമമായിരുന്നു ഏതാണ്ട് എല്ലാ തീരുമാനങ്ങളും.
Read Also: ലങ്ക കലാപകലുഷിതം; പ്രസിഡന്റ് ഗോതബയ രജപക്‌സെയും രാജിവയ്ക്കും
ടൂറിസം മേഖലയില്‍ കൊവിഡും കാര്‍ഷിക മേഖലയില്‍ ജൈവകൃഷി തീരുമാനവും വന്നതോടെ ഖജനാവില്‍ വിദേശനാണ്യം ഇല്ലാത്ത അവസ്ഥയിലേക്കെത്തി. ചൈനീസ് പദ്ധതികള്‍ ചൈനീസ് കളിപ്പാട്ടങ്ങളെ പോലെ വേഗത്തില്‍ ഉപയോഗ ശൂന്യമായപ്പോള്‍ ശ്രീലങ്ക കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കെത്തി.
ജനം തെരുവിലേക്കിറങ്ങാന്‍ തുടങ്ങിയപ്പോഴും പ്രശ്‌നങ്ങളില്‍ നിന്ന് രാജ്യത്തെ കരകയറ്റാനായിരുന്നില്ല ഭരണകൂടത്തിന്റെ ശ്രമം. പ്രതിഷേധം പ്രക്ഷോഭമായും പ്രക്ഷോഭം ജനകീയ മുന്നേറ്റമായും തുടര്‍ന്ന് മാറി. ദ്വീപ് വിട്ട് ഗോതപായ രജപക്‌സെ കടല്‍ കടക്കുമ്പോള്‍ ഇനി ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് രാജ്യത്ത് ഘടനാപരമായ മാറ്റമാണ്.
Story Highlights: what’s the solution for crisis in srilanka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here