Advertisement

‘ആര്‍.ശ്രീലേഖയ്ക്ക് സ്ഥാപിത താത്പര്യം’; ദിലീപിന് അനുകൂലമായ വെളിപ്പെടുത്തലില്‍ കെ.അജിത

July 11, 2022
Google News 4 minutes Read
activist k ajitha says r sreelekha has established Interest in the disclosure in favor of dileep

ദിലീപിനെ പിന്തുണച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയ മുന്‍ ജയില്‍ വകുപ്പ് മേധാവി ആര്‍.ശ്രീലേഖയ്ക്ക് സ്ഥാപിത താത്പര്യമെന്ന് സാമൂഹിക പ്രവര്‍ത്തക കെ.അജിത. പൊതുസമൂഹത്തില്‍ അതിജീവിതയ്ക്ക് അനുകൂലമായി വരുന്ന അന്തരീക്ഷത്തെ ഭയക്കുന്നതിന്റെ തെളിവാണ് ശ്രീലേഖയുടെ പ്രതികരണം. പൊലീസിന് മൊഴി നല്‍കുകയായിരുന്നു ശ്രീലേഖ ചെയ്യേണ്ടതെന്നും അജിത ട്വന്റിഫോറിനോട് പറഞ്ഞു. (activist k ajitha says r sreelekha has established Interest in the disclosure in favor of dileep)

‘ ശ്രീലേഖയ്ക്ക് എന്തോ സ്ഥാപിത താത്പര്യമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ അവര്‍ക്കിതില്‍ ഇപ്പോള്‍ ഇടപെടേണ്ട കാര്യമില്ല. അവര്‍ പൊലീസില്‍ ആയിരുന്നു മൊഴി കൊടുക്കേണ്ടത്. പൊലീസിനെ തന്നെയാണ് അവര്‍ കുറ്റം പറയുന്നത്. പൊതുസമൂഹത്തില്‍ അതിജീവിതയ്ക്ക് അനുകൂലമായി വരുന്ന അന്തരീക്ഷം, അത് വിചാരണാ ജഡ്ജിയെ സ്വാധീനിക്കും എന്നൊരു ഭയം ഇവര്‍ക്കുണ്ടോ എന്നാണ് എന്റെ സംശയം’. കെ അജിത പറഞ്ഞു.

Read Also: പള്‍സര്‍ സുനിക്കൊപ്പമുള്ള ദിലീപിന്റെ ചിത്രം ഫോട്ടോഷോപ്പ് ചെയ്തത്; ആര്‍. ശ്രീലേഖ

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാനുള്ള ഗൂഡാലോചനയുടെ ശ്രമമാണ് ശ്രീലേഖയുടെ വെളിപ്പെടുത്തലുകള്‍ എന്ന് കെ കെ രമ എംഎല്‍എ പറഞ്ഞു. വെളിപ്പെടുത്തലില്‍ പൊലീസ് അന്വേഷണം നടത്തണം. ശ്രീലേഖയുടെ ഫോണ്‍ പൊലീസ് പരിശോധിക്കണമെന്നും കെ കെ രമ പ്രതികരിച്ചു.

Story Highlights: activist k ajitha says r sreelekha has established Interest in the disclosure in favor of dileep

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here