Advertisement

‘സ്വന്തം യൂട്യൂബ് ചാനൽ പ്രശസ്തമാകാൻ കളിച്ച കളി’; ആർ ശ്രീലേഖയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

July 11, 2022
Google News 2 minutes Read
bhagyalekshmi against r sreelekha

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതി ദിലീപിന് അനുകൂലമായ മുൻ ജയിൽ ഡിജിപി ആർ.ശ്രീലേഖയുടെ പരാമർശത്തിൽ പ്രതികരണവുമായി ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ആർ ശ്രീലേഖയുടെ നിലവിലെ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ വലിയ ശക്തികളുടെ കളിയാണെന്ന് ഭാഗ്യലക്ഷ്മി ആരോപിച്ചു. ( bhagyalekshmi against r sreelekha )

‘ഇതിന് പിന്നിൽ ദിലീപിനെ രക്ഷപ്പെടുത്താനുള്ള കളിയാണോ അതോ പൊലീസിനകത്തെ പൊളിറ്റിക്‌സാണോ എന്നാണ് മനസിലാകാത്തത്. ഇവർ സർവീസിൽ ഉണ്ടായിരുന്ന കാലത്താണ് ഈ സംഭവം നടക്കുന്നത്. ആ സമയത്ത് ഇവർ ദിലീപിനെ കാണാൻ പോയി. എന്നാൽ ഇത്രയും ഉന്നത സ്ഥാനത്ത് നിന്ന ഇവർക്ക് അതിജീവിതയെ ഒന്നുപോയി കണ്ട് എന്താണ് സംഭവിച്ചതെന്ന് ചോദിക്കാനുള്ള മനസ് തോന്നിയില്ലല്ലോ ? റിട്ടയർ ആയിട്ട് മൂന്നോ നാലോ വർഷമായി. ഈ നാല് വർഷത്തിനിടെ എന്തുകൊണ്ട് ഇവർ മാധ്യമങ്ങളെ വിളിച്ച് ഇക്കാര്യം പറയുകയോ, മുഖ്യമന്ത്രിക്ക് ഒരു പരാതി നൽകുകയോ ചെയ്യാതിരുന്നതെന്തുകൊണ്ടാണ് ? ഇവരുടെ 75-ാം എപ്പിസോഡായിട്ടാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 75-ാം എപ്പിസോഡിന്റെ ആഘോഷമായി പറയേണ്ട കാര്യമാണോ ഇത് ? ഇത്ര ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന വ്യക്തി സ്വന്തം യൂട്യൂബ് ചാനൽ പ്രശസ്തമാക്കാൻ കളിച്ച കളിയാണ് ഇപ്പോൾ ചെയ്തത്’- ഭാഗ്യ ലക്ഷ്മി പറഞ്ഞു.

സർവീസ് കാലയളവിൽ എത്ര പ്രതികളെ ആർ ശ്രീലേഖ രക്ഷപ്പെടുത്തിക്കാണുമെന്ന് ഭാഗ്യലക്ഷ്മി ചോദിക്കുന്നു. പറയേണ്ട കാര്യങ്ങളും, ചെയ്യേണ്ട കാര്യങ്ങളും അപ്പപ്പോൾ ചെയ്യാതെ ഇപ്പോൾ യൂട്യൂബിലെ പുറത്ത് വിടുന്നതിന് പിന്നിൽ വൻ ശക്തികളുടെ കളിയാണെന്ന് ഭാഗ്യലക്ഷ്മി ആരോപിച്ചു.

Story Highlights: bhagyalekshmi against r sreelekha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here