Advertisement

ഷഹീൻ അഫ്രീദിക്ക് പകരം ഉമേഷ് യാദവിനെ ടീമിലെത്തിച്ച് മിഡിൽസെക്സ്

July 11, 2022
Google News 2 minutes Read
middlesex umesh yadav shaheen afridi

പാക് പേസർ ഷഹീൻ അഫ്രീദിക്ക് പകരം ഇന്ത്യൻ പേസർ ഉമേഷ് യാദവിനെ ടീമിലെത്തിച്ച് കൗണ്ടി ടീം മിഡിൽസെക്സ്. ഇക്കൊല്ലത്തെ ആഭ്യന്തര സീസണു വേണ്ടിയാണ് ഇന്ത്യൻ താരത്തെ മിഡിൽസെക്സ് ടീമിലെത്തിച്ചത്. കൗണ്ടിയിലും ഏകദിന കപ്പിലും താരം കളിയ്ക്കും. തൻ്റെ കുടുംബത്തോടൊപ്പം ചെലവഴിക്കാൻ ഷഹീൻ അഫ്രീദി നാട്ടിലേക്ക് മടങ്ങിയതോടെയാണ് മിഡിൽസെക്സ് ഉമേഷിനെ സൈൻ ചെയ്തത്. (middlesex umesh yadav shaheen afridi)

അതേസമയം, ഈ വർഷം നടക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെൻ്റിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം ഓഗസ്റ്റ് 28നെന്ന് റിപ്പോർട്ടുണ്ട്. ശ്രീലങ്കയിൽ നടക്കുന്ന ഏഷ്യാ കപ്പ് ടി-20 ഫോർമാറ്റിലാണ്. ഓഗസ്റ്റ് 27 മുതൽ സെപ്തംബർ 11 വരെയാണ് ഏഷ്യാ കപ്പ് നടക്കുക.

Read Also: ‘ഫോമിലല്ലെങ്കിൽ വിശ്രമം അനുവദിക്കുന്നത് നല്ല രീതിയില്ല’; വിമർശിച്ച് വെങ്കിടേഷ് പ്രസാദ്

അതേസമയം, ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. നോട്ടിംഗ്‌ഹാമിൽ 17 റൺസിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 215 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് നേടാനേ സാധിച്ചുള്ളൂ. 55 പന്തുകളിൽ 117 റൺസുമായി തൻ്റെ ടി-20 കരിയറിലെ ആദ്യ സെഞ്ചുറി നേടിയ സൂര്യകുമാർ യാദവ് ഇന്ത്യക്കുവേണ്ടി പൊരുതിയെങ്കിലും വിജലയക്ഷ്യം മറികടക്കാനായില്ല. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചതിനാൽ ഇന്ത്യ പരമ്പര നേടി.

ഫോമിലല്ലാത്ത താരങ്ങൾക്ക് വിശ്രമം അനുവദിക്കുന്നത് നല്ല രീതിയല്ലെന്ന് മുൻ ഇന്ത്യൻ പേസർ വെങ്കിടേഷ് പ്രസാദ് കുറ്റപ്പെടുത്തിയിരുന്നു. ഫോം നഷ്ടപ്പെട്ടാൽ പുറത്തിരുത്തുകയാണ് വേണ്ടതെന്നും ആഭ്യന്തര ക്രിക്കറ്റ് കളിച്ച ഫോം വീണ്ടെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് വെങ്കിടേഷ് പ്രസാദ് താരങ്ങൾക്കും ബിസിസിഐക്കുമെതിരെ ആഞ്ഞടിച്ചത്.

ദീപക് ഹൂഡയ്ക്ക് പകരം ഇംഗ്ലണ്ടിനെതിരെ ശ്രേയാസ് അയ്യരെ ടീമിൽ ഉൾപ്പെടുത്തിയതിനെയും അദ്ദേഹം വിമർശിച്ചു. ദീപക് ഹൂഡയെ പോലുള്ള മികച്ച ബാറ്റ്സ്മാൻമാർ പുറത്തിരിക്കുമ്പോൾ എങ്ങനെയാണ് ശ്രേയസ് അയ്യർ ടി20 ടീമിൽ കളിക്കുന്നതെന്നു മനസിലാകുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു.

Story Highlights: middlesex signs umesh yadav shaheen afridi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here