തെളിവുകൾ കോടതിയിലെത്തിയാൽ സജി ചെറിയാന് എംഎൽഎ സ്ഥാനവും രാജിവെക്കേണ്ടി വരും; ബിജെപി

സജി ചെറിയാന്റെ ഭരണഘടനക്കെതിരായ പ്രസംഗത്തിന്റെ മുഴുവന്‍ വിഡിയോയും കോടതിയെ ഏല്‍പ്പിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി പി.സുധീര്‍. ഈ തെളിവുകൾ കോടതിയിലെത്തിയാൽ സജി ചെറിയാന് എംഎൽഎ സ്ഥാനവും രാജിവെക്കേണ്ടി വരുമെന്ന് മനസിലായതു കൊണ്ടാണ് പൊലീസും സിപിഐഎമ്മും വിഡിയോ കോടതിക്ക് കൈമാറാൻ മടിക്കുന്നത്. ഭരണഘടനയെ വിശ്വാസമില്ലാത്തയാൾ എങ്ങനെയാണ് നിയമസഭയിലിരിക്കുകയെന്ന് മനസിലാവുന്നില്ല. സജി ചെറിയാൻ ഉടൻ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നും സുധീർ ആവശ്യപ്പെട്ടു.(bjp will produce the entire video of saji cheriyan)
Read Also: 40 വര്‍ഷത്തോളമായി നന്നാക്കുന്നത് ചേതക്ക് മാത്രം; കൊച്ചിക്കുണ്ടൊരു ചേതക്ക് ആശാന്‍
കോടതി പ്രസംഗത്തിന്റെ വിശദാംശം ചോദിച്ചിട്ടും അന്വേഷണ ഉദ്യോഗസ്ഥർ അത് നൽകാത്തത് ഗൗരവതരമാണെന്ന് പി സുധീർ പറഞ്ഞു.ഭരണഘടനയെ സജി ചെറിയാൻ അവഹേളിച്ചതിന് തുല്യമായ പ്രവൃത്തി തന്നെയാണ് സർക്കാർ ചെയ്യുന്നത്. സജി ചെറിയാനെ സംരക്ഷിച്ച് ഭരണഘടനയെ വീണ്ടും അപമാനിക്കുകയാണ് സിപിഐഎം ചെയ്യുന്നത്. 2 മണിക്കൂർ 29 മിനുട്ടുള്ള മുഴുവൻ വിഡിയോയും ബിജെപിയുടെ പക്കലുണ്ടെന്നും പി സുധീർ വ്യക്തമാക്കി.
Story Highlights: bjp will produce the entire video of saji cheriyan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here