രാഷ്ട്രീയത്തിലെ ദീപ്തസാന്നിധ്യം; മുന്‍ മുഖ്യമന്ത്രി പി.കെ. വാസുദേവന്‍ നായരുടെ ഓര്‍മകള്‍ക്ക് 17 വയസ്

മുന്‍ മുഖ്യമന്ത്രി പി.കെ. വാസുദേവന്‍ നായരുടെ ഓര്‍മകള്‍ക്ക് 17 വയസ്. കേരള രാഷ്ട്രീയത്തിലെ സൗമ്യവും ദീപ്തവുമായ സാന്നിധ്യമായിരുന്നു പികെവി. വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും ആദര്‍ശത്തില്‍ അടിയുറച്ചു നിന്നു അദ്ദേഹം എന്നും. ലാളിത്യം മുഖമുദ്രയാക്കിയ നേതാവ്..(former kerala chief minister pk vasudevan nair’s memory day )
ജനങ്ങള്‍ക്കിടയില്‍ എക്കാലവും സ്വീകാര്യനായിരുന്നു പികെവിയെന്ന പികെ വാസുദേവന്‍ നായര്‍. വിദ്യാര്‍ത്ഥി പ്രസ്താനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ പികെവി നിയമപഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് ദേശീയ സ്വാതന്ത്ര്യസമരത്തില്‍ സജീവമായി. വര്‍ഷങ്ങളോളം സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്നു.
1964ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി പി ഐയ്‌ക്കൊപ്പം ഉറച്ചുനിന്ന പി.കെ.വി 1957ലും 62ലും 67ലും ലോക്‌സഭാംഗമായി. 77ലും 80ലുമായി രണ്ട് തവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. കെ.കരുണാകരന്‍, എ.കെ.ആന്റണി മന്ത്രിസഭകളില്‍ വ്യവസായ മന്ത്രിയായി. 1978 മുതല്‍ 79 വരെ ഒരു വര്‍ഷത്തോളം മുഖ്യമന്ത്രിയുമായി. 1982 മുതല്‍ രണ്ട് പതിറ്റാണ്ടിലധികം പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിന്ന പി.കെ.വാസുദേവന്‍ നായര്‍ പിന്നീട് പാര്‍ട്ടിയുടെ നിര്‍ബന്ധത്തിന് വഴങ്ങി 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തുനിന്ന് മത്സരിക്കുകയും ജയിക്കുകയും ചെയ്തു.
Read Also: തകഴി ശിവശങ്കരപ്പിള്ളയുടെ ഓര്‍മകള്‍ക്ക് ഇരുപത്തിമൂന്നാം വയസ്
രാഷ്ട്രീയത്തിനൊപ്പം സാംസ്‌കാരിക മേഖലയിലും സജീവമായിരുന്നു പികെവി. വയലാര്‍ രാമവര്‍മ ട്രസ്റ്റിന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ചു. കെ.പി.എ.സി നാടക സമിതിയുടെ ആദ്യകാല സംഘാടകനായിരുന്നു. സി പി ഐയുടെ മുഖപത്രമായ ജനയുഗത്തിന്റെ എഡിറ്ററായും പികെവി പ്രവര്‍ത്തിച്ചു. 2005 ജൂലായ് 12ന് പി.കെ.വി ലോകത്തോട് വിടപറഞ്ഞപ്പോള്‍ നഷ്ടമായത് മൂല്യങ്ങളില്‍ അടിയുറച്ചു നിന്ന കമ്യൂണിസ്റ്റ് നേതാവിനെയാണ്.
Story Highlights: former kerala chief minister pk vasudevan nair’s memory day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here