വനിതാ കായികതാരത്തോട് മോശമായി പെരുമാറിയ സംഭവം; പ്രതികള്‍ അറസ്റ്റില്‍

പാലാ മുനിസിപ്പല്‍ സിന്തറ്റിക് ട്രാക്കില്‍ പരിശീലനത്തിനെത്തിയ വനിതാ കായിക താരത്തോട് മോശമായി പെരുമാറിയെന്ന കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്തു. സ്റ്റേഡിയം മാനേജിങ് കമ്മിറ്റിയംഗം സജീവ് കണ്ടത്തില്‍, പ്രകാശന്‍ എന്നിവരാണ് അറസ്റ്റിലായത്. സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. (two arrested in misbehaviour against women sportsperson)
കായിക താരങ്ങള്‍ക്കുള്ള ട്രാക്കിലൂടെ മാനേജിങ് കമ്മിറ്റി അംഗം സജീവും പ്രകാശനും താരത്തിന്റെ ഒപ്പം നടന്ന് പരിശീലനം തടസപ്പെടുത്തി. ഇത് ചോദ്യം ചെയ്തപ്പോഴാണ് കായിക താരത്തിന് നേരെ മോശമായി പ്രതികള്‍ പെരുമാറിയത്. തുടര്‍ന്ന് യുവതി സ്റ്റേഡിയത്തില്‍ ഇരുന്നുകൊണ്ട് പ്രതിഷേധിക്കുകയായിരുന്നു.
പ്രതിഷേധത്തെ തുടര്‍നന് പാലാ മുന്‍സിപ്പല്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഉള്‍പ്പെടെ നഗരസഭാ അംഗങ്ങള്‍ താരത്തിന് പിന്തുണയുമായി സ്റ്റേഡിയത്തിലെത്തി. ഇത്തരമൊരു അനുഭവം ഉണ്ടാകാതിരിക്കാനാണ് താന്‍ പരാതിയുമായി മുന്നോട്ട് പോയതെന്ന് കായികതാരം പ്രതികരിച്ചു.
Story Highlights: two arrested in misbehaviour against women sportsperson
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here