ടോൾ പ്ലാസ ജീവനക്കാരുമായി കൊമ്പുകോർത്ത് ‘ദി ഗ്രേറ്റ് ഖാളി’; വിഡിയോ വൈറൽ

ടോൾ പ്ലാസ ജീവനക്കാരുമായി കൊമ്പുകോർത്ത് ഡബ്ല്യുഡബ്ല്യുഇ താരം ‘ദി ഗ്രേറ്റ് ഖാളി’. പഞ്ചാബിലെ ലുധിയാനയിലുള്ള ടോൾ പ്ലാസ ജീവനക്കാരുമായി ദലീപ് സിംഗ് റാണ എന്ന ഗ്രേറ്റ് ഖാളി വാക്കുതർക്കത്തിൽ ഏർപ്പെടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ടോൾ പ്ലാസ ജീവനക്കാർ തന്നെയാണ് വിഡിയോ ഷൂട്ട് ചെയ്തത്.
പാനിപ്പത്-ജലന്ധർ ദേശീയപാതയിൽ വച്ചായിരുന്നു സംഭവം. കർണാലിലേക്ക് തൻ്റെ കാറിൽ യാത്ര ചെയ്യുകയായിരുന്നു ദലീപ് സിംഗ്. തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടപ്പോൾ ടോൾ പ്ലാസ ജീവനക്കാരിൽ ഒരാളെ ഇയാൾ തല്ലി എന്ന് ജീവനക്കാർ വിഡിയോയിൽ ആരോപിക്കുന്നു. ജീവനക്കാർ തിരിച്ചറിയൽ രേഖ ചോദിക്കുന്നതും അപമര്യാദയായി പെരുമാറിയതിന് ഇയാളെ ചോദ്യം ചെയ്യുന്നതും കേൾക്കാം. തൻ്റെ കയ്യിൽ ഐഡി കാർഡ് ഇല്ലാത്തതിനാൽ ഇവർ തന്നെ ബ്ലാക്ക്മെയിൽ ചെയ്യുകയാണെന്ന് ദലീപ് സിംഗ് പറയുന്നു.
Story Highlights: WWE Great Khali toll plaza staff clash
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here