ഉലുവ ഒരു സംഭവമാണ്; ആരോഗ്യമുള്ള ചര്‍മ്മത്തിനായി ഇങ്ങനെ ഉപയോഗിച്ചുനോക്കൂ
നാം നിത്യേനെ പാകം ചെയ്യുന്ന പല വിഭവങ്ങളും ഉലുവയില്ലാതെ പൂര്‍ണമാകില്ല എന്നതിനാല്‍ തന്നെ എല്ലാ അടുക്കളകളിലും ഉലുവ ഉണ്ടാകാറുണ്ട്. ഇളം മഞ്ഞ നിറത്തിലുള്ള ഈ ചെറിയ വിത്തുകള്‍ക്ക് നല്ല മണവുമുണ്ട്. ഉലുവ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നതുപോലെ തന്നെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഉലുവ ഒരു ഉഗ്രന്‍ മരുന്നാണ്. പലരും അറിയാതെ പോയ ഉലുവയുടെ ചില ഗുണങ്ങള്‍ പരിശോധിക്കാം…(beauty benefits of fenugreek seeds)
ചര്‍മ്മം തിളങ്ങുന്നു
അരക്കപ്പ് പാലില്‍ ആവശ്യത്തിന് ഉലുവ ചേര്‍ത്ത് വെണ്ണപോലെ അരച്ചെടുത്ത് മുഖത്തുപുരട്ടിയാല്‍ ചര്‍മ്മം പെട്ടെന്ന് ഫേഷ്യല്‍ ചെയ്തതുപോലെ തിളങ്ങുന്നതായി നമ്മുക്ക് കാണാം. ഉലുവയില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ എ, സി, കെ എന്നിവയാണ് ഇതിന് കാരണം. മുഖക്കുരു മൂലമുണ്ടായ കറുത്ത പാടുകള്‍ മാറാനും ഉലുവ ഉപകരിക്കും
ചര്‍മ്മത്തെ ടോണ്‍ ചെയ്യുന്നു
ചര്‍മ്മ പരിപാലനത്തില്‍ ഒരിക്കലും മറന്നുപോകാന്‍ പാടില്ലാത്ത ഒരു കാര്യമാണ് ടോണിംഗ് എന്ന് ഭൂരിഭാഗം പേര്‍ക്കും അറിയാം. കടയില്‍ നിന്ന് ടോണര്‍ വാങ്ങുന്നതിന് പകരമായി ഉലുവ കൊണ്ട് നമ്മുക്ക് വീട്ടില്‍ തന്നെ ടോണര്‍ തയാറാക്കാം. ഉലുവ ഒരു ദിവസം മുഴുവന്‍ കുതിര്‍ത്ത് വെള്ളം ഒരു ബോട്ടിലില്‍ സൂക്ഷിച്ച് ചര്‍മ്മത്തില്‍ തളിക്കുന്നത് കടയില്‍ നിന്ന് വാങ്ങുന്ന ടോണറിന്റെ അതേ ഫലം ചെയ്യും.
മുഖക്കുരു തടയും
കൗമാരക്കാരായ പലരും നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് മുഖക്കുരു. ഉലുവ ഉപയോഗിച്ച് മുഖക്കുരു ഒരു പരിധിവരെ തടയാന്‍ സാധിക്കും. ഉലുവ നന്നായി വെള്ളമൊഴിച്ച് വേവിച്ച ശേഷം ചൂടാറുമ്പോള്‍ ഇതരച്ച് മുഖത്തിടുന്നത് മുഖക്കുരുവും അനുബന്ധ പ്രശ്‌നങ്ങളും തടയാന്‍ സഹായിക്കും.
Story Highlights: beauty benefits of fenugreek seeds
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here