Advertisement

വയനാട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളായ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി

July 13, 2022
Google News 2 minutes Read
rain

വയനാട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളായ വിദ്യാലയങ്ങള്‍ക്ക് ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ മഴ ശക്തമായി തുടരുന്ന പാശ്ചാത്തലത്തിലാണ് തീരുമാനം. ഇടവിട്ട് ശക്തമായ മഴ തുടരുന്നതിനാല്‍ വയനാട് ജില്ല അതീവ ജാഗ്രതയിലാണ്.

Read Also: മഴ; വയനാട്ടില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും തുടങ്ങി അപകട സാധ്യതയുള്ള പ്രദേശങ്ങൾ വനയാട്ടിൽ ഏറെയുണ്ട്. ഇത്തരം സ്ഥലങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റി പാര്‍പ്പിച്ചുവരുകയാണ്. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അണക്കെട്ടുകള്‍ക്ക് സമീപം താമസിക്കുന്നവരും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് നിര്‍ദ്ദേശം.

തൂലൂക്കടിസ്ഥാനത്തിലാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കിയിരിക്കുന്നത്. നദികളില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ മിക്ക ആദിവാസി ഊരുകളിലും വെള്ളം കയറി. കോട്ടത്തറ വൈശ്യന്‍ കോളനിയില്‍ നിന്ന് മാത്രം 17 കുടുബങ്ങളില്‍ നിന്നായി 85 പേരെയാണ് ക്യാമ്പിലേക്ക് മാറ്റിയിരിക്കുന്നത്.

Story Highlights: Holiday for schools in Wayanad district tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here