രാജിവയ്ക്കുമെന്ന് അറിയിച്ചിരുന്നത് ഇന്ന്; ശ്രീലങ്കന്‍ പ്രസിഡന്റ് നാടുവിട്ടെന്ന് സൂചന

ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രജപക്‌സെ രാജ്യം വിട്ടെന്ന് റിപ്പോര്‍ട്ട്. ഇന്ന് രാജിവയ്ക്കുമെന്ന് മുന്‍പ് പ്രഖ്യാപിച്ചിരുന്നെങ്കിലും രാജി നല്‍കുന്നതിന് മുന്‍പേ പ്രസിഡന്റ് ലങ്കയില്‍ നിന്നും കടന്നതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. (Sri Lankan president flees country before scheduled resignation)
പ്രസിഡന്റ് ശ്രീലങ്കയില്‍ നിന്നും കടന്നെന്ന വിവരം അസോസിയേറ്റഡ് പ്രസാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. രജപക്‌സെ മാലിദ്വീപിലേക്കാകാം പോയതെന്നാണ് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രസിഡന്റിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യയുെ സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ടെന്നാണ് വിവരം.
ജനകീയ പ്രക്ഷോഭം രൂക്ഷമായതോടെ ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ രാജി വെച്ചിരുന്നു. പ്രസിഡന്റ് ഗോതബായ രാജപക്‌സെയുടെ ഔദ്യോഗിക വസതി കയ്യേറി സര്‍ക്കാരിനെതിരേയുള്ള പ്രക്ഷോഭം കനത്തതോടെയാണ് റനില്‍ വിക്രമസിംഗെ പദവി ഒഴിഞ്ഞത്. ട്വിറ്റര്‍ വഴിയായിരുന്നു റനില്‍ വിക്രമസിംഗെയുടെ രാജി പ്രഖ്യാപനം. സര്‍ക്കാരിന്റെ തുടര്‍ച്ച ഉറപ്പാക്കാനും എല്ലാ ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനുമാണ് രാജിയെന്ന് റനില്‍ ട്വീറ്റ് ചെയ്തു. എന്നാല്‍ രാത്രി വൈകിയും പ്രക്ഷോഭം തുടര്‍ന്നതിനാല്‍ പ്രസിഡന്റ് ഗോതബയ രാജപക്‌സെ രാജിസന്നദ്ധത അറിയിച്ചതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു.
സാമ്പത്തികപ്രതിസന്ധിയില്‍ പൊറുതിമുട്ടി, ഇന്ധനമോ ഭക്ഷണമോ ഇല്ലാതെ ദുരിതത്തിലായ ജനങ്ങള്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി പിടിച്ചെടുക്കുകയായിരുന്നു. ആയിരക്കണക്കിന് പ്രക്ഷോഭകര്‍ ഔദ്യോഗിക മന്ദിരത്തിലേക്ക് ഇരച്ചു കയറിയതോടെ പ്രസിഡന്റ് ഗോതബയ രജപക്‌സെ വസതി വിട്ടോടി. നാലേക്കര്‍ വിസ്തൃതിയില്‍ പരന്നു കിടക്കുന്ന പ്രസിഡന്റ്‌സ് പാലസ് പിടിച്ചെടുത്ത പ്രക്ഷോഭകര്‍ അതിനുമുകളില്‍ ദേശീയ പതാക ഉയര്‍ത്തി.
Story Highlights: Sri Lankan president flees country before scheduled resignation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here