Advertisement

ആശാൻ പോലും..! ; എം.എം. മണിയെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

July 14, 2022
Google News 3 minutes Read
Rahul Mamkootathil mocking MM Mani

മുൻമന്ത്രി എം.എം. മണിയുടെ വിവാദ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രാഹുലിന്റെ വിമർശനം. ”ആശാൻ പോലും….! ഒരു മനുഷ്യൻ പറയുവാൻ പാടില്ലാത്ത കാര്യങ്ങൾ മാത്രം നാവ് കൊണ്ട് വിസർജ്ജിക്കുന്നതിലെ ആശാൻ”. രാഹുൽ മാങ്കൂട്ടത്തിൽ ഫെയ്സ്ബുക്കിൽ കുറിച്ചു. ( Bad remark against kk Rema; Rahul Mamkootathil mocking MM Mani )

ടിപിയെ കൊല്ലാനുള്ള വിധി പുറപ്പെടുവിച്ചത് സിപിഐഎം പാർട്ടി കോടതിയാണെന്ന പരാമർശവുമായി ഷാഫി പറമ്പിൽ എം.എൽ.എയും ഫെയ്സ്ബുക്ക് പോസ്റ്റിട്ടു. എം.എം മണിയുടെ നാറിയ നാക്ക് കൊണ്ട് ഇനിയും ടിപിയേയും രമയേയും ആക്ഷേപിക്കുവാൻ തുനിഞ്ഞാൽ അത് കേട്ടുകൊണ്ടിരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രമ വിധവയായത് അവരുടെ വിധി എന്ന് നിയമസഭയിൽ പ്രസംഗിക്കുന്ന എം.എം മണിക്കും കേരളത്തിനും അറിയാം ടിപിയെ കൊല്ലാനുള്ള വിധി പുറപ്പെടുവിച്ചത് സിപിഐഎം പാർട്ടി കോടതിയാണെന്ന്. അതിന്റെ ജഡ്ജിയുടെ പിന്തുണയുണ്ടെന്ന് കരുതി മണിയുടെ നാറിയ നാക്ക് കൊണ്ട് ഇനിയും ടിപിയേയും രമയേയും ആക്ഷേപിക്കുവാൻ തുനിഞ്ഞാൽ അത് കേട്ടോണ്ടിരിക്കില്ല. എം.എം മണിയുടെ നാവ് ചങ്ങലക്കിടണം. സഭയിൽ പ്രതിപക്ഷ പ്രതിഷേധം. – ഷാഫി പറമ്പിൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

Read Also: ഇത് കൊന്നിട്ടും തീരാത്ത പക; എം.എം. മണിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.കെ. രമ

മുൻമന്ത്രി എം.എം. മണിയുടെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി കെ.കെ രമ എം.എൽ.എ രം​ഗത്തെത്തി. കൊന്നിട്ടും തീരാത്ത പകയാണ് സിപിഐഎമ്മിനെന്ന് കെ.കെ രമ എം.എൽ.എ നിയമസഭയ്ക്ക് പുറത്ത് പ്രതികരിച്ചു. മനുഷ്യത്വം തൊട്ട് തീണ്ടിയിട്ടില്ല ഇവർക്ക്. മുൻമന്ത്രി എം.എം. മണിയുടെ പ്രസ്താവന ഖേദകരമാണ്. പരാമർശം തെറ്റായിപ്പോയെന്ന് പോലും സ്പീക്കറോ മുഖ്യമന്ത്രിയോ പറഞ്ഞില്ലെന്നും രമ വ്യക്തമാക്കി.

കെ.കെ. രമയ്ക്കെതിരെ നിയമസഭയിൽ വിവാദ പരാമര്‍ശം നടത്തിയ എം.എം. മണിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രം​ഗത്തെത്തിയതിന് പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചിരുന്നു. പാര്‍ലമെന്ററി സംസ്കാരത്തിന് ചേര്‍ന്നതല്ല ഈ ഇറങ്ങിപ്പോക്കെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. എം.എം. മണിയുടെ വിവാദ പരാമർശത്തിൽ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചിരുന്നു. ”അവര്‍ വിധവയായിപ്പോയി. അതവരുടെ വിധിയാണ്. അതില്‍ ഞങ്ങള്‍ക്ക് ബന്ധമില്ല. അതിന്റെ പേരില്‍ രണ്ട് ലക്ഷം പേരാണ് പീഡിപ്പിക്കപ്പെട്ടത്”. ഇങ്ങനെയായിരുന്നു എം.എം. മണിയുടെ പരാമർശം. ഇതിനെതിരായ പ്രതിപക്ഷബഹളത്തെ തുടര്‍ന്ന് സഭ അല്‍പസമയത്തേക്ക് നിര്‍ത്തി വെക്കേണ്ടിവന്നു. പ്രതിപക്ഷബഹളത്തിനിടയിലും മുൻമന്ത്രി എം.എം.മണി പ്രസംഗം തുടരുകയായിരുന്നു.

Story Highlights: Bad remark against kk Rema; Rahul Mamkootathil mocking MM Mani

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here