Advertisement

ഹജജ് ഹാജിമാരെ നാടുകളിലേക്കു യാത്രയാക്കാന്‍ ജിദ്ദ വിമാനത്താവളം തയ്യാര്‍

July 14, 2022
Google News 2 minutes Read

ഹജജ് കര്‍മം അവസാനിച്ചതോടെ വിദേശത്തുനിന്നും എത്തിയ ഹാജിമാര്‍ക്ക് നാടുകളിലേക്ക് തിരികെ പോകുവാനുള്ള സംവിധാനങ്ങള്‍ ഒരുക്കിതുടങ്ങി. ഇതിന്റെ ഭാഗമായി ഡയറക്ടര്‍ ജനറല്‍ ഓഫ് പാസ്പോര്‍ട്ട് ലെഫ്റ്റനന്റ് ജനറല്‍ സുലൈമാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ യഹ്യ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം നന്ദര്‍ശിച്ചു.

വിമാനത്താവളത്തിലെ ഹജജ് ഹാളുകള്‍ പരിശോധിക്കുകയും തീര്‍ഥാടകര്‍ക്ക് യാതചെയ്യുവാനുള്ള നടപടിക്രമങ്ങള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കുന്നതിന് വേണ്ട സേവനങ്ങള്‍ അവലോകനം ചെയ്യുകയും ചെയ്തു.

Read Also: ഹജ്ജ് കർമങ്ങൾ ഇന്ന് അവസാനിക്കും

ഹാജിമാര്‍ തിരിച്ചുപോകുന്ന സമയത്തെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസ്പോര്‍ട്ടുവിഭാഗം മാനുഷിക ശക്തിയും സാങ്കേതിക വിദ്യയും ഉപയോഗിച്ച് തയ്യാറെടുപ്പുകള്‍ നടത്തിയതായും ലെഫ്റ്റനന്റ് ജനറല്‍ അല്‍-യഹിയ സ്ഥിരീകരിച്ചു.

Story Highlights: Jeddah Airport is ready to send Hajj pilgrims to their home countries

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here