Advertisement

ജനകി കുട്ടിയാകേണ്ടിയിരുന്നത് രശ്മി; പക്ഷേ അവസരം ജോമോൾക്ക് ലഭിച്ചു; തുറന്നുപറഞ്ഞ് താരം

July 16, 2022
Google News 2 minutes Read
janakikutty character was for reshmi soman

വിഖ്യാത എഴുത്തുകാരൻ എംടി വാസുദേവൻ നായർ രചിച്ച് ഹരിഹരൻ സംവിധാനം ചെയ്ത എന്ന് സ്വന്തം ജാനകി കുട്ടി എന്ന സിനിമ മലയാളികൾക്ക് മറക്കാൻ സാധിക്കുമോ ? യക്ഷിയെ ഇത്ര മനോഹരമായി ചിത്രീകരിച്ച മറ്റൊരു സിനിമയുണ്ടാകില്ല. കുടുംബത്താൽ അവഗണിക്കപ്പെട്ട ജാനകിക്കുട്ടിക്ക് കൂട്ടായി വന്ന യക്ഷി യഥാർത്ഥത്തിൽ ഉണ്ടോ അതോ ജാനകിക്കുട്ടിയുടെ തോന്നൽ മാത്രമാണോ എന്നത് കാഴ്ചക്കാരന്റെ ചിന്തകൾക്ക് വിട്ട് നൽകിയ ഈ സിനിമ ഇന്നും മലയാളികളുടെ എവർഗ്രീൻ ചിത്രങ്ങളുടെ പട്ടികയിൽ ആദ്യ പകുതിയിൽ ഇടംനേടും. ( janakikutty character was for reshmi soman )

സിനിമയിൽ ജാനകിക്കുട്ടിയായി ജോമോളും യക്ഷിയായി ചഞ്ചലും വേഷമിട്ടപ്പോൾ സരോജിനിയായി വേഷമിട്ടത് രശ്മി സോമനാണ്. എന്നാൽ യഥാർത്ഥത്തിൽ ജാനകിക്കുട്ടിയാകേണ്ടിയിരുന്നത് രശ്മി ആയിരുന്നു. ആ കഥ ഫ്‌ളവേഴ്‌സ് ഒരു കോടിയുടെ വേദിയിൽ തുറന്ന് പറയുകയാണ് രശ്മി.

Read Also: ‘ഞാൻ അഭിനയിക്കാത്ത ചില രംഗങ്ങൾ ആ സിനിമയിൽ കൂട്ടിച്ചേർത്തു; അമ്മ പോലും എന്നെ കുറ്റപ്പെടുത്തി’ : ദുരനുഭവം തുറന്നു പറഞ്ഞ് കൃപ

‘അന്ന് ഞാൻ സീരിയലുകൾ ചെയ്യുന്ന സമയമാണ്. സിനിമയ്ക്ക് വേണ്ടി രണ്ട് ഓഡിഷനുകളും കഴിഞ്ഞു. ഓഡിഷനിൽ സെലക്ടായി. ഇനി മറ്റ് സീരിയലുകളൊന്നും കമ്മിറ്റ് ചെയ്യരുതെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ പറഞ്ഞു. എന്നാൽ ചിത്രീകരണം തുങ്ങുന്നതിന് മുൻപുള്ള പൂജയുടെ രണ്ട് ദിവസം മുൻപ് എന്നെ വിളിച്ചിട്ട് പറഞ്ഞു കഥാപാത്രത്തിൽ ചെറിയ മാറ്റമുണ്ട്. ജാനകിക്കുട്ടിയാകാൻ കുറച്ചുകൂടി യോജിച്ച മറ്റൊരു കുട്ടിയെ കണ്ടെത്തി. എം.ടി സാറിന്റെ ഭാര്യയാണ് സജസ്റ്റ് ചെയ്തത്’. അങ്ങനെ രശ്മി സരോജിനിയായി. ജാനകിക്കുട്ടിയിലൂടെ മലയാളത്തിന് ജോമോളെയും ലഭിച്ചു.

Story Highlights: janakikutty character was for reshmi soman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here