Advertisement

‘ഞാൻ അഭിനയിക്കാത്ത ചില രംഗങ്ങൾ ആ സിനിമയിൽ കൂട്ടിച്ചേർത്തു; അമ്മ പോലും എന്നെ കുറ്റപ്പെടുത്തി’ : ദുരനുഭവം തുറന്നു പറഞ്ഞ് കൃപ

July 14, 2022
2 minutes Read
kripa about her bad experience in film
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചിന്താവിഷ്ടയായ ശ്യാമളയിലെ ബാലതാരം കൃപയെ മലയാളികൾക്ക് അത്രപെട്ടെന്ന് മറക്കാൻ സാധിക്കില്ല. പിന്നീട് കൃപ മലയാളത്തിലെ തിരക്കുള്ള നടിയായി മാറി. എന്നാൽ കരിയറിൽ കൃപയെ കാത്തിരുന്നത് ചില ചതിക്കുഴികളായിരുന്നു. ആ കഥ ഫ്‌ളവേഴ്‌സ് ഒരു കോടിയിലെ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് താരം. ( kripa about her bad experience in film )

‘ഞാനും അച്ഛനും കൂടിയാണ് ആ സിനിമയുടെ സ്‌ക്രിപ്റ്റ് വായിച്ചത്. സാധാരണ ഞാൻ തീരെ ഫാഷനബിൾ അല്ലാത്ത വസ്ത്രങ്ങളാണ് ധരിക്കാറ്. അഭിനയിച്ച ചിത്രങ്ങളിലെല്ലാം ദാവണിയും മറ്റുമായിരിക്കും വേഷം. പക്ഷേ ഈ ചിത്രത്തിൽ അതിൽ നിന്നും വ്യത്യസ്മായി ഒരു കഥാപാത്രം ലഭിച്ചു. പ്ലസ് ടു പഠിക്കുന്ന കുട്ടി അൻപത്തിയഞ്ചുകാരനുമായി പ്രണയത്തിലാകുന്നതും, ആ കുട്ടി ചതിക്കപ്പെടുന്നതും പെൺകുട്ടിയുടെ ജീവിതം ട്രാജഡിയാകുന്നതുമെല്ലാമായിരുന്നു ചിത്രത്തിന്റെ പ്രമേയം. മലയാളത്തിലെ പ്രശസ്തയായ ഒരു എഴുത്തുകാരിയുടെ ഭർത്താവായിരുന്നു സംവിധാനം. സൂപ്പർസ്റ്റാർ അഭിനയിച്ച മറ്റൊരു ചിത്രം ഇദ്ദേഹം നേരത്തെ സംവിധാനംചെയ്തിട്ടുള്ളതുമാണ്. അങ്ങനെ എല്ലാം നോക്കിയിട്ടാണ് സിനിമയോട് യെസ് പറഞ്ഞത്. ഈ ചിത്രത്തിലെ ചില സീനിൽ കുറച്ച് എക്‌സ്‌പോസ് ചെയ്യപ്പെടുമെന്ന് പറഞ്ഞപ്പോൾ അന്ന് തന്നെ അത്തരം സീനുകൾ പറ്റില്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ ചിത്രം പുറത്ത് വന്നത് അങ്ങനെയൊന്നുമായിരുന്നില്ല. പത്തൊൻപത് വയസുള്ളപ്പോഴാണ് ഞാൻ ആ സിനിമയിൽ അഭിനയിച്ചത്. ഷൂട്ടിംഗ് കഴിഞ്ഞ് ഒരപാട് വർഷങ്ങൾക്ക് ശേഷമാണ് പടം പുറത്തിറങ്ങുന്നത്. വിവാഹം കഴിഞ്ഞ് കുഞ്ഞുണ്ടായ ശേഷമാണ് ആ ചിത്രം പുറത്തിറങ്ങിയത്. അന്ന് ഞാൻ അഭിനയിക്കാത്ത പല രംഗങ്ങളും അതിൽ കൂട്ടിച്ചേർത്ത് മോശം രീതിയിലാണ് അത് ചെയ്തത്’- കൃപ പറഞ്ഞു.

ഈ സിനിമ ഇറങ്ങിയതിന് തൊട്ടുപിന്നാലെ തന്നെ എനിക്ക് കോളജിൽ അധ്യാപികയായി ജോലി ലഭിച്ചു. പക്ഷേ കോളജ് മാനേജ്‌മെന്റ് ഈ കാരണം കൊണ്ട് ജോലി നിഷേധിക്കുകയായിരുന്നു. അവർ അത് കാരണമായി പറഞ്ഞില്ലെങ്കിൽ കൂടി അത് തന്നെയാകും കാരണമെന്ന് കൃപ വിശ്വസിക്കുന്നു.

Read Also: ‘അവൾ എനിക്ക് കൂടെ പിറക്കാത്ത സഹോദരി പോലെയായിരുന്നു; മരണവാർത്ത ആദ്യം വിശ്വസിച്ചില്ല’; മനോജ് കെ ജയൻ

ഒരു ഘട്ടത്തിൽ അമ്മ പോലും തന്നെ കുറ്റപ്പെടുത്തിയെന്ന് കൃപ പറയുന്നു. അമ്മ ആ സ്‌ക്രിപ്റ്റ് വായിച്ചിരുന്നുവെങ്കിൽ ഒരിക്കലും ഇത് സംഭവിക്കില്ലായിരുന്നുവെന്ന് അമ്മ പറഞ്ഞതായി കൃപ ഫ്‌ളവേഴ്‌സിൽ വ്യക്തമാക്കി. ഈ ഘട്ടത്തിലെല്ലാം തനിക്ക് താങ്ങായി ഭർത്താവ് കൂടെ നിന്നുവെന്ന് കൃപ പറയുന്നു. സംഭവത്തിൽ കൃപയും കുടുംബവും കേസ് നൽകിയിരുന്നു.

Story Highlights: kripa about her bad experience in film

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement