കേരള ക്രിക്കറ്റ് അസോസിയേഷനിലെ പീഡന പരാതി; ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

കേരള ക്രിക്കറ്റ് അസോസിയേഷനിലെ പീഡന പരാതിയിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കായികവകുപ്പിനോടും കൻ്റോണ്മെൻ്റ് പൊലീസിനോടും റിപ്പോർട്ട് തേടി. പരാതിക്കാരിയായ കുട്ടിയ്ക്കൊപ്പം മറ്റ് കുട്ടികൾക്കും കൗൺസിൽ നൽകും. മറ്റു കുട്ടികൾക്കും ദുരനുഭവമുണ്ടായിട്ടുണ്ടെന്ന് പരാതിക്കാരിയുടെ പിതാവ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഗൗരവമുള്ള പരാതിയെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെവി മനോജ് കുമാർ 24നോട് പറഞ്ഞു. കായിക പരിശീലനത്തിനിടെയുണ്ടാവുന്ന ലൈംഗികാതിക്രമങ്ങൾ തടയാൻ മോണിട്ടറിംഗ് സംവിധാനത്തിന് ശുപാർശ ചെയ്യുമെന്നും കമ്മീഷൻ അറിയിച്ചു. (kca pocso case report)
Read Also: കേരള ക്രിക്കറ്റ് അസോസിയേഷനിൽ പീഡന പരാതി
പരാതിയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. തിരുവനന്തപുരം ജില്ലാ വനിതാ അണ്ടർ 19 പരിശീലകൻ മനു എം ശ്രീഹരിയ്ക്കെതിരെയാണ് പരാതി. പരിശീലനത്തിനെത്തിയ തമിഴ്നാട് സ്വദേശിനിയായ 12 വയസുകാരിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇയാളെപ്പറ്റിയുള്ള വിവരശേഖരണം പൊലീസ് പൂർത്തിയാക്കിയിട്ടുണ്ട്. ബാലാവകാശ കമ്മീഷൻ പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
കുട്ടിയെ ലൈംഗികമായി ആക്രമിക്കുകയും, മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. സ്വാധീനം ഉപയോഗിച്ച് ഒത്തുതീർപ്പിന് ശ്രമിച്ചു. പല പെൺകുട്ടികൾക്കും പരാതിയുണ്ടെന്നും, നാണക്കേട് ഭയന്ന് പുറത്ത് പറയാത്തതാണെന്നും പിതാവ് ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights: kca pocso case report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here