Advertisement

എന്നില്‍ അര്‍പ്പിച്ച വിശ്വാസം; ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശം ചെയ്യപ്പെട്ടതില്‍ മാര്‍ഗരറ്റ് ആല്‍വ

July 17, 2022
Google News 8 minutes Read

ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് സംയുക്ത പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ശേഷം പ്രതികരിച്ച് മുന്‍ കേന്ദ്രമന്ത്രി മാര്‍ഗരറ്റ് ആല്‍വ. ഇത് തനിക്ക് ലഭിച്ച പദവിയാണെന്നും ബഹുമതിയാണെന്നും മാര്‍ഗരറ്റ് ആല്‍വ ട്വീറ്റ് ചെയ്തു.(margaret alva tweet about vice president nomination)

തീരുമാനത്തെ വിനയത്തോടെ സ്വീകരിക്കുന്നു. പ്രതിപക്ഷ നേതാക്കള്‍ തന്നിലര്‍പ്പിച്ച വിശ്വാസത്തിന് നന്ദി അറിയിക്കുന്നതായും മാര്‍ഗരറ്റ് ആല്‍വ ട്വിറ്ററില്‍ കുറിച്ചു. നാമനിര്‍ദേശം ചെയ്യപ്പെട്ടതിന് ശേഷം അവര്‍ നടത്തിയ ആദ്യ പ്രതികരണമായിരുന്നു ഇത്.

Read Also: രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും എതിരെയുള്ള നടപടി; അടിയന്തര പ്രമേയവുമായി കോൺഗ്രസ്

എന്‍സിപി നേതാവ് ശരദ് പവാറാണ് എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി ജഗ്ദീപ് ധന്‍ഖറിനെതിരെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി മുന്‍ കേന്ദ്രമന്ത്രിയും വിവിധ സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍ പദവി വഹിക്കുകയും ചെയ്തിട്ടുള്ള മാര്‍ഗരറ്റ് ആല്‍വയെ രംഗത്തിറക്കിയത്. 17 പ്രതിപക്ഷ പാര്‍ട്ടികളുടെ ഏകകണ്ഠമായ തീരുമാനമാണിതെന്നും ചൊവ്വാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്‌രിവാളിനെയും ബന്ധപ്പെടാന്‍ ശ്രമിക്കുകയാണ്. ‘കഴിഞ്ഞ തവണ അവര്‍ ഞങ്ങളുടെ സംയുക്ത രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചിരുന്നു’. പിടിഐക്ക് നല്‍കിയ പ്രതികരണത്തില്‍ പവാര്‍ വ്യക്തമാക്കി.

Story Highlights: margaret alva tweet about vice president nomination

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here