ശബരീനാഥന്റെ അറസ്റ്റ് ഗൂഢാലോചനയുടെ ഭാഗം; സര്‍ക്കാരിന്റേത് വൈരാഗ്യബുദ്ധിയെന്ന് വി.ഡി സതീശന്‍

ശബരീനാഥന്റെ അറസ്റ്റ് ഉന്നത ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇല്ലാത്ത കേസിന്റെ ഭാഗമായാണ് ശബരീനാഥനെ അറസ്റ്റ് ചെയ്തത്. കോടതിയെ പോലും കബളിപ്പിച്ചുകൊണ്ടുള്ള അറസ്റ്റാണിതെന്നും വൈര്യനിരാതന ബുദ്ധിയോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.(vd satheesan reacted to ks sabarinathan’s arrest)
‘മനപൂര്‍വമാണ് വധശ്രമക്കേസില്‍ ഉള്‍പ്പെടുത്തിയത്. വിമാനത്തില്‍ പ്രതിഷേധിച്ച കുട്ടികളുടെ കയ്യില്‍ ഒരായുധവും ഉണ്ടായിരുന്നില്ല. പ്രതിഷേധം മാത്രമായിരുന്നെന്ന് കേരള ഹൈക്കോടതി തന്നെ പറഞ്ഞതാണ്. വൈര്യനിരാതന ബുദ്ധിയോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.
ഈ കുട്ടികളെ തള്ളിയിട്ട ഇ പി ജയരാജനെതിരെ പൊലീസ് കേസെടുക്കാത്തത് ഇരട്ട നീതിയാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെയ്തതിനെക്കാള്‍ ഗുരുതരമാണ് ഇ പി ജയരാജന്‍ ചെയ്തതെന്ന് ഇന്‍ഡിഡോ അന്വേഷണത്തില്‍ തന്നെ തെളിഞ്ഞതാണ്’. പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
Read Also: ശംഖുമുഖം എ.സി.പി ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റം
വ്യാജ അറസ്റ്റാണ് നടന്നതെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആക്ഷേപം. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും വരെ അറസ്റ്റ് പാടില്ലെന്ന് 11 മണിക്ക് കോടതി പറഞ്ഞിരുന്നുവെന്നും എന്നാല്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത് അതിന് ശേഷമാണെന്നും യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി. കേരളത്തില്‍ നടക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങളാണെന്നും മുഖ്യമന്ത്രി ഭീരുവിനെപ്പോലെയാണ് പെരുമാറുന്നതെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു. യഥാര്‍ത്ഥ തെറ്റുകാരനായ ജയരാജനെതിരെ പൊലീസ് എന്ത് നടപടി സ്വീകരിച്ചുവെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ മറുചോദ്യം.
Story Highlights: vd satheesan reacted to ks sabarinathan’s arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here