Advertisement

വഴിയോരത്ത് പിസ കച്ചവടം; സോഷ്യൽ മീഡിയയിൽ ഹിറ്റായി നവദമ്പതിമാര്‍

July 20, 2022
2 minutes Read

ഓരോ സ്ഥലങ്ങളിൽ പോയാലും ഓരോ രുചികളാണ് ഭക്ഷണത്തിന്. എവിടെ പോയാലും വ്യത്യസ്മായ രുചികളിൽ ഭക്ഷണം വിൽക്കുന്ന വഴിയോരക്കച്ചവടക്കാരെ കാണാൻ കഴിയും. മനുഷ്യനെ സന്തോഷിപ്പിക്കാണ് നല്ല രുചിയുള്ള ഭക്ഷണത്തിന് സാധിക്കുമെന്നാണല്ലോ പറയാറ്. ഇവരിൽ മിക്കവരും ഈ ചെലവേറിയ ജീവിതത്തിൽ ദിവസങ്ങൾ കഴിച്ചുകൂട്ടാൻ പ്രയാസപ്പെടുന്നവരാണ്. അങ്ങനെ വഴിയോര കച്ചവട നടത്തുന്ന നവദമ്പതിമാരാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വഴിയോരത്ത് പിസയുണ്ടാക്കി വില്‍ക്കുന്ന ഈ നവദമ്പതിമാർ ആളുകളുടെ മനസ് കീഴടക്കിയിരിക്കുകയാണ്.

ഏകദേശം ഒരു വര്‍ഷം മുമ്പാണ് ഇവർ വിവാഹിതരായത്. വിവാഹത്തിന് ശേഷം ഇരുവരും ചേര്‍ന്ന് കച്ചവടം ആരംഭിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് പിസയും പാസ്തയും തയ്യാറാക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. താന്‍ തരക്കേടില്ലാതെ പാചകം ചെയ്യുമെന്നും വീട്ടില്‍ പതിവായി പാചകം ചെയ്യാറുണ്ടെന്നും യുവതി ഈ വീഡിയോയില്‍ പറയുന്നുണ്ട്. ‘ഫ്രെഷ് ബൈറ്റ്‌സ്’ എന്നാണ് ഇവർ തട്ടുകടയ്ക്ക് പേരിട്ടിരിക്കുന്നത്. . പഞ്ചാബിലെ ജലന്ധറിലാണ് ഇവരുടെ വഴിയോര കച്ചവടം പൊടിപൊടിയ്ക്കുന്നത്.

ഹാരി ഉപ്പാല്‍ എന്ന ഫുഡ് ബ്ലോഗറാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വീഡിയോ വളരെ പെട്ടെന്ന് തന്നെ ആളുകളുടെ ശ്രദ്ധ നേടി. ഇതിനോടകം 3.2 കോടി പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. 43 ലക്ഷം പേര്‍ വീഡിയോ ലൈക്ക് ചെയ്തു. ആയിരക്കണക്കിന് കമന്റുകളുമാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇവരെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേര്‍ വീഡിയോയുടെ താഴെ കമന്റുമായി എത്തി. ഒന്നിച്ച് വളരുകയും ഒരുമിച്ച് സ്വപ്‌നങ്ങൾ കീഴടക്കാൻ സാധിക്കട്ടെയെന്നും ആളുകൾ ആശംസകളും നൽകി.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top