Advertisement

മഴ പെയ്യാൻ യുപിയിൽ തവളക്കല്യാണം നടത്തി

July 20, 2022
Google News 5 minutes Read
Frogs married in Gorakhpur

മഴ പെയ്യാൻ ഉത്തര്‍പ്രദേശില്‍ തവളക്കല്യാണം നടത്തി. ഗോരഖ്പൂരില്‍ മണ്‍സൂണ്‍ സമയത്തും സാധാരണയില്‍ കുറഞ്ഞ മഴയാണ് ലഭ്യമായത്. തുടര്‍ന്ന് ഹിന്ദു മഹാസംഗ് ആണ് തവളക്കല്യാണം നടത്തിയത്. കല്യാണത്തില്‍ പങ്കെടുക്കാന്‍ വലിയ ജനക്കൂട്ടമാണ് എത്തിയത്. തവളകളെ മല ചാര്‍ത്തിച്ച് പുഷ്പവൃഷ്ടി നടത്തി ( Frogs married in Gorakhpur ).

കാളിബാരി ക്ഷേത്രത്തില്‍ ചൊവ്വാഴ്ചയായിരുന്നു ചടങ്ങ്. വരള്‍ച്ച സമാനമായ അവസ്ഥ മാറുന്നതിനാണ് ചടങ്ങ് നടത്തിയതെന്ന് ഹിന്ദു മഹാസംഗ് അറിയിച്ചു. മണ്‍സൂണ്‍ കാലം ആയിട്ടും സാധാരണയില്‍ കുറഞ്ഞ മഴയാണ് ലഭിച്ചത്. മികച്ച മഴ ലഭിക്കുന്നതിന് വേണ്ടിയാണ് തവളക്കല്യാണം സംഘടിപ്പിച്ചത്. വരള്‍ച്ച സമാനമായ അവസ്ഥയാണ് പ്രദേശത്ത് നിലനില്‍ക്കുന്നതെന്ന് ഹിന്ദു മഹാസംഗ് ഭാരവാഹിയായ രമാകാന്ത് വര്‍മ്മ പറഞ്ഞു. തവളക്കല്യാണത്തിലൂടെ മഴ ദൈവം പ്രീതിപ്പെടുമെന്നും മഴ ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് നാട്ടുകാര്‍.

കഴിഞ്ഞയാഴ്ച ഹോമം നടത്തി. ഈയാഴ്ച വിശ്വാസം അനുസരിച്ച് തവളക്കല്യാണം നടത്തി. ചടങ്ങുകള്‍ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. ഉടന്‍ തന്നെ പ്രദേശത്ത് മഴ ലഭിക്കുമെന്നും രമാകാന്ത് വര്‍മ്മ പ്രതീക്ഷ പ്രകടിപ്പിച്ചു.

Story Highlights: Frogs married in Gorakhpur to appease rain god

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here