Advertisement

World Athletics Championships 2022 ലോക റെക്കോർഡുകാർക്ക് 100,000 ഡോളർ സമ്മാനം

July 20, 2022
Google News 2 minutes Read
Athletics Championships world record

ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ലോക റെക്കോർഡ് സ്ഥാപിക്കുന്നവർക്ക് 100,000 ഡോളർ സമ്മാനം പ്രഖ്യാപിച്ച് ജാപ്പനീസ് ഇലക്ട്രോണിക്സ് കമ്പനിയായ ടിഡികെയും വേൾഡ് അത്‌ലറ്റിക്സിൻ്റെ #വീഗ്രോഅത്‌ലറ്റിക്സ് സംരംഭവും. നിലവിലെ ലോക റെക്കോർഡിനൊപ്പമുള്ള പ്രകടനങ്ങൾക്ക് സമ്മാനം ലഭിക്കില്ല. (Athletics Championships world record)

വനിതാ മാരത്തണിൽ എത്യോപ്യയുടെ ഗോതിതോം ഗബ്രേസ്ലാസെയ്ക്ക് ലോക റെക്കോർഡ് സ്ഥാപിച്ചിരുന്നു. കെനിയയുടെ ജൂഡിത്ത് കോറിറിൻ്റെ കെടുത്ത വെല്ലുവിളി അതിജീവിച്ച് 2 മണിക്കൂർ 18 മിനിട്ട് 11 സെക്കൻഡിൽ താരം ഫിനിഷ് വര കടന്നു. 2005ൽ ബ്രിട്ടണിൻ്റെ പൗള റാഡ്ക്ലിഫ് സ്ഥാപിച്ച 2 മണിക്കൂർ 20 മിനിട്ട് 57 സെക്കൻഡ് സമയത്തിൻ്റെ റെക്കോർഡാണ് ഗബ്രേസ്ലാസെ തകർത്തത്.

അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോ താരം നീരജ് ചോപ്ര ഇന്ത്യയുടെ മെഡൽ പ്രതീക്ഷയാണ്. ടോക്യോ ഒളിമ്പിക്സിൽ സ്വർണം നേടിയ നീരജ് ഈ മാസം 22ന് ജാവലിൻ ത്രോ യോഗ്യതാ ഘട്ടത്തിൽ മത്സരിക്കും. ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിൽ ഇന്ത്യ ആകെ ഒരേയൊരു മെഡലേ നേടിയുള്ളൂ. മലയാളി ലോംഗ് ജമ്പ് താരം അഞ്ജു ബോബി ജോർജ് 2003ൽ പാരിസിൽ വച്ച് നേടിയ വെങ്കല മെഡലാണ് ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ വിലാസം.

Read Also: World Athletics Championships 2022 ഗോതിതോം ഗബ്രേസ്ലാസെയ്ക്ക് ലോക റെക്കോർഡ്

അതേസമയം, 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ ഇന്ത്യയുടെ അവിനാഷ് സാബ്‌ലെ 11ആമത് ഫിനിഷ് ചെയ്തു. 8 മിനിട്ട് 31.75 സെക്കൻഡിലാണ് അവിനാഷ് ഫിനിഷ് ലൈൻ കടന്നത്. 8 മിനിട്ട് 25.13 സെക്കൻഡിൽ ഫിനിഷ് ചെയ്ത മൊറോക്കൻ താരം സൂഫിയാൻ എൽ ബക്കാലി സ്വർണം നേടിയപ്പോൾ എത്യോപ്യയുടെ ലായേച്ച ഗിർമിയ വെള്ളി മെഡൽ നേടി. കെനിയയുടെ കൺസേലസ് കിപ്രുറ്റോയ്ക്കാണ് വെങ്കലം.

കഴിഞ്ഞ ദിവസം ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലെ ലോങ് ജമ്പിൽ മത്സരിച്ച മലയാളി താരം മുരളി ശ്രീശങ്കർ ഏഴാമതാണ് ഫിനിഷ് ചെയ്തത്. 7.96 മീറ്ററാണ് ശ്രീശങ്കറിൻ്റെ മികച്ച ദൂരം. ശ്രീശങ്കറിൻ്റെ ആദ്യ ശ്രമങ്ങളിൽ മൂന്നെണ്ണം ഫൗളായി. 8.36 മീറ്റർ കണ്ടെത്തിയ ചൈനീസ് താരം ജിയാനൻ വാങ് ആണ് ഈയിനത്തിൽ സ്വർണം നേടിയത്. ഗ്രീക്ക് താരം മിൽറ്റിയാഡിസ് ടെൻ്റോഗ്ലോ (8.32 മീറ്റർ), സിസ് താരം സൈമൺ എഹാമ്മെർ (8.16 മീറ്റർ) എന്നിവർ യഥാക്രമം വെള്ളി, വെങ്കല മെഡലുകൾ നേടി.

Story Highlights: World Athletics Championships world record

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here