Advertisement

രാഷ്ട്രപതിയുടെ ശമ്പളം എത്ര ? മറ്റ് ആനുകൂല്യങ്ങൾ എന്തെല്ലാം ?

July 21, 2022
Google News 1 minute Read
india president salary

രാജ്യത്തെ പ്രഥമ പൗരനായ രാഷ്ട്രപതിക്ക് നിരവധി ആനുകൂല്യങ്ങളാണ് ലഭിക്കുക. നിരവധി ഉത്തരവാദിത്തങ്ങൾക്കൊപ്പം മികച്ച ശമ്പളവും , സൗജന്യ താമസവും , വൈദ്യസഹായവുമെല്ലാം പ്രസിഡന്റിനെ തേടിയെത്തും. ( india president salary )

ഇന്ത്യയിൽ രാഷ്ട്രപതിയുടെ ശമ്പംളം അഞ്ച് ലക്ഷമാണ്. പ്രസിഡന്റ്സ് അച്ചീവ്മെന്റ് ആന്റ് പെൻഷൻ ആക്ട് 1951 ലാണ് രാഷ്ട്രപതിയുടെ ശമ്പളം നിർവചിക്കുന്നത്. ആദ്യം 10,000 രൂപയാണ് പ്രതിമാസം ഉണ്ടായിരുന്നത്. പിന്നീട് 1998 ൽ ഇത് 50,000 ലേക്ക് ഉയർത്തി. പിന്നീട് നടന്ന റിവിഷനുകൾക്കൊടുവിൽ 2018 ലാണ് 1,50,000 എന്ന ശമ്പളത്തുക 5,00,000 ലേക്ക് ഉയർത്തിയത്.

Read Also: 340 മുറികൾ, 17 വർഷം കൊണ്ട് പണിത് തീർത്ത വസതി; റെയ്സിന ഹിൽസിൽ ദ്രൗപതി മുർമുവിനായി കാത്തിരിക്കുന്നത്…

കാലാവധി പൂർത്തിയായ ശേഷം പ്രതിമാസം 1.5 ലക്ഷം രൂപ പെൻഷനായും ലഭിക്കും. ഒപ്പം പ്രസിഡന്റിന്റെ ജീവിത പങ്കാളിക്ക് 30,000 രൂപ സെക്രട്ടറിയൽ അസിസ്റ്റൻസ് ഇനത്തിലും ലഭിക്കും. മുൻ രാഷ്ട്രപതിക്ക് ഫുള്ളി ഫർണിഷ്ഡ് ബം​ഗ്ലാവ് ലഭിക്കും. ഇവിടെ വാടക നൽകേണ്ടതില്ല. അഞ്ച് പേഴ്സൺ ജീവനക്കാർക്കായി 60,000 രൂപ പ്രതിവർഷം ആന്വൽ സ്റ്റാഫ് എക്സ്പൻസായി ലഭിക്കും. ഇതിന് പുറമെ ട്രെയിനിലും വിമാനത്തിലും ഒരു സഹായിക്കൊപ്പം സൗജന്യമായി യാത്ര ചെയ്യാം.

Story Highlights: india president salary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here