Advertisement

കാണാതായ തത്തയെ കണ്ടെത്തി നൽകി; യുവാവിന് ലഭിച്ചത് 85,000 രൂപ പാരിതോഷികം

July 23, 2022
Google News 2 minutes Read
man gets 85000 for finding lost parrot

ബംഗളൂരുവിൽ കാണാതായ തത്തയെ കണ്ടെത്തി നൽകിയ യുവാവിന് 85,000 രൂപയുടെ പാരിതോഷികം. 50,000 രൂപയാണ് കാണാതായ തത്തയെ കണ്ടെത്തുന്ന വ്യക്തിക്ക് ഉടമ പ്രഖ്യാപിച്ചിരുന്നത്. ഈ തുകയേക്കാൾ 35,000 രൂപ അധികമാണ് യുവാവിന് ലഭിച്ചിരിക്കുന്നത്. ( man gets 85000 for finding lost parrot )

ജൂലൈ 16നാണ് ആഫ്രിക്കൻ തത്തയായ റുസ്തമിനെ കാണാതായത്. കർണാടകയിലെ തുമകുരുവിലെ വീട്ടിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലേക്കാണ് തത്ത പറന്ന് പോയത്. ഈ തത്തയെ കണ്ട ശ്രീനിവാസൻ എന്ന വ്യക്തി വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.

പിന്നീടാണ് തത്തയുടെ ഉടമ തത്തയെ തെരയുന്ന വിവരം ശ്രീനിവാസ് അറിയുന്നത്. തത്തയെ അതിന്റെ ഉടമയായ അർജുന് മടക്കി നൽകിയ ശ്രീനിവാസിന് 85,000 രൂപയാണ് നൽകിയത്. തത്തയെ കണ്ടെത്തിയതിന് ശേഷം നല്ലവണ്ണം അതിനെ ഊട്ടുകയും പരിപാലിക്കുകയും ചെയ്തതിനാണ് 35,000 രൂപ കൂടി അധികം നൽകിയത്.

Read Also: അനധികൃത പാർക്കിംഗ് വിവരം നൽകുന്നവർക്ക് 500 രൂപ പാരിതോഷികം

തത്തയെ കാണാനില്ലെന്ന് പറഞ്ഞ് അർജുനും കുടുംബവും പോസ്റ്ററുകൾ നഗരത്തിൽ ഒട്ടിച്ചിരുന്നു. ഇത് കണ്ടാണ് ശ്രീനിവാസ് അർജുനുമായി ബന്ധപ്പെട്ടത്. കഴിഞ്ഞ രണ്ടര വർഷമായി അർജുന്റെ കുടുംബത്തിലെ ഒരു അംഗത്തെ പോലെയായിരുന്നു റുസ്തം.

Story Highlights: man gets 85000 for finding lost parrot

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here