‘ലഭിച്ച അവസരം നഷ്ടപ്പെടുത്തി’; സഞ്ജുവിനെ വിമർശിച്ച് ഡാനിഷ് കനേരിയ

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി-20യിൽ 12 റൺസെടുത്ത് പുറത്തായ മലയാളി താരം സഞ്ജു സാംസണിനെ വിമർശിച്ച് പാകിസ്താൻ്റെ മുൻ താരം ഡാനിഷ് കനേരിയ. സഞ്ജു ഒരിക്കലും പന്താവില്ല. സഞ്ജു ഇറങ്ങിയ സ്ഥാനത്ത് ദീപക് ഹൂഡയാണ് ഇറങ്ങേണ്ടിയിരുന്നതെന്നും കനേരിയ തൻ്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു. (danish kaneria sanju samson)
“സഞ്ജുവിനു വീണ്ടും അവസരം ലഭിച്ചു. പക്ഷേ, അയാൾക്ക് എന്തെങ്കിലും പ്രത്യേകതയുള്ളതായി തോന്നിയില്ല. റൊമാരിയോ ഷെഫേർഡ് പുറത്താക്കും മുൻപ് തന്നെ അയാൾ വളരെ മങ്ങിയ പ്രകടനമാണ് നടത്തിയത്. ഹൂഡയെപ്പറ്റി പറഞ്ഞാൽ, അയാൾ എന്തിനാണ് ബാറ്റിംഗ് ഓർഡറിൽ താഴേക്കിറങ്ങിയത്? ശ്രേയാസും സൂര്യയും യഥാക്രമം 2, 3 സ്ഥാനങ്ങളിൽ ഇറങ്ങുന്നത് മനസിലാക്കാവുന്നതേയുള്ളൂ. സഞ്ജുവിനു മുൻപ് ഹൂഡ ഇറങ്ങണമായിരുന്നു. ഋഷഭ് പന്തിന് ബാറ്റിംഗ് ഓർഡറിൽ സ്ഥാനക്കയറ്റം നൽകിയതുപോലെ സഞ്ജുവിനും നൽകി. പക്ഷേ, സഞ്ജു പന്തല്ല. അയാളുടെ ബാറ്റിംഗ് വളരെ വ്യത്യസ്തമാണ്.”- കനേരിയ പറഞ്ഞു.
Read Also: വെസ്റ്റ് ഇൻഡീസ്-ഇന്ത്യ രണ്ടാം ഏകദിനം ഇന്ന്; സഞ്ജുവിന്റെ സാധ്യതകൾ തുലാസിൽ
വെസ്റ്റ് ഇൻഡീസും ഇന്ത്യയും തമ്മിലുള്ള രണ്ടാം ഏകദിനം ഇന്ന് നടക്കും. ട്രിനിഡാഡിലെ പോർട്ട് ഓഫ് സ്പെയിനിൽ ഇന്ത്യൻ സമയം രാത്രി 7 മണിക്കാണ് മത്സരം ആരംഭിക്കുക. ആവേശകരമായ ആദ്യ മത്സരം മൂന്ന് റൺസിനു വിജയിച്ച ഇന്ത്യയ്ക്ക് ഈ മത്സരം കൂടി വിജയിക്കാനായാൽ പരമ്പര സ്വന്തമാക്കാനാവും.
കരിയറിലെ രണ്ടാം ഏകദിനം മാത്രം കളിച്ച സഞ്ജു 18 പന്തുകളിൽ 12 റൺസ് മാത്രമെടുത്ത് പുറത്തായിരുന്നു. ഇന്ത്യയുടെ നാലാം നമ്പറിൽ സ്ഥാനമുറപ്പിക്കാനുള്ള സാധ്യതകളാണ് ഇതോടെ സഞ്ജു കളഞ്ഞുകുളിച്ചത്. ഇന്നത്തെ മത്സരത്തിൽ കൂടി നിരാശപ്പെടുത്തിയാൽ സഞ്ജുവിന് ഇനി ഏകദിന ടീമിൽ ഇടം ലഭിക്കാൻ ഏറെ ബുദ്ധിമുട്ടാവും. മധ്യനിരയിൽ ഇടംകയ്യൻ ബാറ്ററെ പരീക്ഷിക്കാൻ ഇന്ത്യ തീരുമാനിച്ചാൽ സഞ്ജുവിനു പകരം ഇഷാൻ കിഷൻ കളിക്കും. അങ്ങനെയെങ്കിൽ കിഷൻ മൂന്നാം നമ്പറിലും ശ്രേയാസ് നാലാം നമ്പറിലും സൂര്യ അഞ്ചാം നമ്പറിലുമാവും ഇറങ്ങുക.
വിൻഡീസ് നിരയിൽ മാറ്റങ്ങളുണ്ടായേക്കില്ല. ജേസൻ ഹോൾഡർ കൊവിഡ് ബാധിച്ച് പുറത്തായതിനാൽ ഏറ്റവും ബാലൻസ്ഡായ ടീമിനെയാണ് കഴിഞ്ഞ കളിയിൽ വിൻഡീസ് അണിനിരത്തിയത്.
Story Highlights: danish kaneria criticizes sanju samson
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here