കൈകള്‍ മനോഹരമാക്കാം, സംരക്ഷിക്കാം; ഇതാ നാല് ടിപ്‌സുകള്‍

കൈകളുടെ സുരക്ഷ മറ്റ് അവയവങ്ങള്‍ പോലെ തന്നെ പ്രധാനമാണ്. അശ്രദ്ധമായ ചില തെറ്റുകള്‍ നിങ്ങളുടെ കൈകളുടെ മനോഹാരിത നഷ്ടപ്പെടുത്താന്‍ വളരെ പെട്ട് കാരണമാകും. സോപ്പിന്റെയും സോപ്പ് പൊടി, ഗുണമേന്മയില്ലാത്ത സാനിറ്റൈസര്‍, ക്രീമുകള്‍, പൊടി, വെയില്‍ എന്നിവയൊക്കെ മുഖത്തെയും മറ്റും ചര്‍മം മോശമാക്കുന്നത് പോലെ തന്നെ കൈകളെയും സാരമായി തന്നെ ബാധിക്കും.
എങ്ങനെയാണ് കൈകള്‍ സംരക്ഷിക്കാമെന്നത് നോക്കാം. നാല് ടിപ്‌സുകള്‍ ഇതാ.
ഹാന്‍ഡ് സാനിറ്റൈസറും ഹാന്‍ഡ് ക്രീമും…
സാനിറ്റൈസര്‍ ഉപയോഗം ആദ്യനാളുകളില്‍ വ്യാപകമായിരുന്നില്ലെങ്കിലും കൊവിഡിന് ശേഷം ഉപയോഗം ഏറെ വ്യാപിച്ചിട്ടുണ്ട്. വീടിന് പുറത്താണെങ്കില്‍ എവിടെ തൊട്ടാലും സാനിറ്റൈസര്‍ ഉപയോഗിക്കുന്നവരുണ്ട്. വീട്ടിലെത്തുമ്പോഴായിരിക്കും കൈകള്‍ കഴുകുക. എന്നാല്‍ ഏറെ നേരം കൈകളില്‍ സാനിറ്റൈസറുള്ളത് ചര്‍മത്തിന് ഇതത്ര നല്ലതല്ല എന്നാണ് വിദഗ്ധാഭിപ്രായം. കൈകളുടെ ആരോഗ്യത്തിനായി കഴുകിയാലും കൃത്യമായി മോയിസ്ചറൈസര്‍ അല്ലെങ്കില്‍ ഹാന്‍ഡ് ക്രീം പുരട്ടുന്നുണ്ടെന്ന് ഉറപ്പാക്കണം.
മാറുന്ന കാലാവസ്ഥ കരുതിയിരിക്കാം..
ചൂട് കൂടുമ്പോള്‍, കൈകളില്‍ ചുവപ്പ് പാടുകള്‍ വരാനും, വിള്ളലുണ്ടാക്കാനും ചര്‍മം വരണ്ടതാക്കാനും കാരണമാകും. ചിലര്‍ക്ക് ചൂടുകൂടുമ്പോള്‍ ത്വക്കില്‍ ചൊറിച്ചിലും അനുഭവപ്പെടും. ഇവ തടയാന്‍ ഡൈ ഫ്രീ ഹാന്‍ഡ് ക്രീമോ ഓയിന്‍മെന്റോ പുരട്ടാം. ലിപിഡുകള്‍ (സെറാമൈഡുകള്‍ പോലെയുള്ളവ), ഹ്യുമെക്റ്റന്റുകള്‍ (ഗ്ലിസറിന്‍, ഹൈലൂറോണിക് ആസിഡ് പോലുള്ളവ), ഒക്ലൂസീവ്‌സ് (മിനറല്‍ ഓയില്‍ അല്ലെങ്കില്‍ പെട്രോളാറ്റം പോലുള്ളവ) എന്നിവ അടങ്ങിയിരിക്കുന്ന ഉത്പന്നങ്ങള്‍ തെരഞ്ഞെടുക്കാം. മികച്ച ഹാന്‍ഡ് ക്രീമുകള്‍ കൈകളിലെ ചര്‍മത്തെ മൃദുവാക്കാനും ഈര്‍പ്പം നിലനിര്‍ത്താനും സഹായിക്കും. തണുപ്പ് കൂടുതലുള്ള കാലാവസ്ഥയില്‍, മോയ്‌സ്ചറൈസര്‍ ഇടയ്ക്കിടെ പുരട്ടണം. കൈകഴുകിയതിന് ശേഷമോ കുളി കഴിഞ്ഞതിന് ശേഷമോ ത്വക്ക് നനഞ്ഞിരിക്കുമ്പോള്‍ തന്നെ ഇവ ഉപയോഗിക്കുന്നതാണ് നല്ലത്.
സൂര്യനില്‍ നിന്നും അകലാം…
കടുത്ത സൂര്യപ്രകാശമേല്‍ക്കുന്നത് മുഖത്തിനും ശരീരത്തിനും ദോഷമാകുന്നത് പോലെ തന്നെയാണ് കൈകളുടെ കാര്യവും. കുറഞ്ഞത് എസ്പിഎഫ് 30 അടങ്ങിയ സണ്‍സ്‌ക്രീന്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.
Read Also:ശരീരത്തിൽ സോഡിയം കുറയുന്നത് നിസാരമല്ല; ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
രാത്രി കാലങ്ങളില്‍ കൈകളെ കരുതാം…
കൈകളുടെ ചര്‍മം സംരക്ഷിക്കാന്‍ ദിവസവും രാത്രി ഹാന്‍ഡ് ക്രീമോ ഓയിന്‍മെന്റോ പുരട്ടുന്നതിന് മുന്‍പ് പാലിലോ ചെറുചൂടുവെള്ളത്തിലോ കൈകള്‍ മുക്കിവയ്ക്കാം. ശേഷം കോട്ടണ്‍ ഗ്ലൗസില്‍ പൊതിയാം. രാവിലെ നിങ്ങളുടെ കൈകള്‍ ഏറെ മൃദുവായതും തിളക്കമുള്ളതുമാകും.
Story Highlights: easy skin care tips for your hands
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here