Advertisement

പ്രവീണ്‍ മാഷ് കാരണം വൈറലായി; ആ അധ്യാപകന്റെ തന്നെ പാട്ട് പാടി മിലന്‍ പ്രൊഫഷണല്‍ രംഗത്തേക്ക്…

July 24, 2022
Google News 3 minutes Read
milan got new opportunity to sing album song

സമൂഹമാധ്യമങ്ങളില്‍ തരംഗമായ എട്ടാം ക്ലാസുകാരന്റെ ‘ആകാശമായവളേ’ പാട്ടും ആ വിദ്യാര്‍ത്ഥിയും ഇനി സംഗീതത്തിന്റെ ഉയരങ്ങളിലേക്കെത്തുകയാണ്. ക്ലാസ് മുറിയില്‍ വച്ച് മിലന്‍ പാടിയ പാട്ട് അധ്യാപകനാണ് സോഷ്യല്‍ മിഡിയയിലൂടെ പുറത്തുവിട്ടത്. അലനെ തേടി ഒരു പിടി പുതിയ അവസരങ്ങളാണ് ഇപ്പോള്‍ എത്തുന്നത്.(milan got new opportunity to sing album song )

മിലന്റെ പാട്ട് വൈറലാകാന്‍ നിമിത്തമായ പ്രവീണ്‍ മാഷിന്റെ തന്നെ വരികള്‍ പാടിക്കൊണ്ട് ഈ മിടുക്കല്‍ പ്രൊഫഷണല്‍ രംഗത്തേക്ക് കടന്നുവരികയാണ്. മിലന് സ്‌കൂള്‍ ഒരുക്കിയ സ്വീകരണത്തിനിടെയാണ മിലന്റെ അച്ഛന്‍ സുകുവിനെ കണ്ടിരുന്നു പ്രവീണ്‍ മാഷ്. അപ്പോഴേ മനസില്‍ മിലന് വേണ്ടിയുള്ള വരികള്‍ കുറിച്ചിട്ടു. അതൊരു കവിതയായി, ഇപ്പോള്‍ പാട്ടായി..അത് മിലന്‍ പാടുമ്പോള്‍ നിറയുന്നുണ്ട് ആ അച്ഛന്റെ കണ്ണുകള്‍…

കൊടകര മറ്റത്തൂര്‍ ശ്രീകൃഷ്ണ സ്‌കൂളിലെ വിദ്യാര്‍ഥിയായ മിലന്‍ ആണ് തന്റെ ആലാപന മികവിലൂടെ സോഷ്യല്‍ മീഡിയയെ കീഴടക്കിയത്. ാസ് മുറിയില്‍ സഹപാഠികളുടെ മുമ്പില്‍ വച്ചാണ് മിലന്‍ പാട്ടുപാടുന്നത്. ഒരു ക്ലാസ്സ് മുഴുവന്‍ മിലന്റെ സംഗീതത്തില്‍ അലിഞ്ഞുചേരുന്ന വിഡിയോ നിറകയ്യടികളോടെ സമൂഹം ഏറ്റെടുക്കുകയായിരുന്നു.

Read Also: എത്ര കേട്ടാലും മതിവരാത്ത മാജിക്കൽ വോയിസ്; വൈറൽ ആയി ഒരു എട്ടാം ക്ലാസുകാരന്റെ പാട്ട്…

അതേസമയം മിലനെ സംവിധായകന്‍ പ്രജേഷ് സെന്‍ അഭിനന്ദിക്കുകയും തന്റെ അടുത്ത ചിത്രത്തില്‍ മിലന് പാടാന്‍ അവസരം നല്‍കുമെന്നും അറിയിച്ചിരുന്നു. ഇതിനിടയാണ് പ്രിയ അധ്യാപകന്റെ തന്നെ പാട്ട് പാടാന്‍ മിലന് അവസരം ലഭിച്ചത്.

Story Highlights: milan got new opportunity to sing album song

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here