Advertisement

സിൽവർ ലൈൻ നാടിൻറെ പദ്ധതി, തകർക്കാൻ ശ്രമിക്കുന്നത് ക്രൂരത; മുഖ്യമന്ത്രി

July 26, 2022
Google News 1 minute Read

സിൽവർ ലൈൻ പദ്ധതി വേഗത്തിൽ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിൽവർ ലൈൻ പ്രധാന പദ്ധതിയാണ്. സർക്കാർ ശ്രദ്ധിച്ചത് അനുമതിക്ക് മുൻപ് നടപ്പാക്കാൻ പറ്റുന്ന കാര്യങ്ങളാണ്. കേന്ദ്ര സർക്കാർ അനുമതിയോടെ മാത്രമേ അത് നടപ്പാക്കാൻ സാധിക്കുകയുള്ളൂ. കേന്ദ്രം തടസം സൃഷ്ടിക്കുന്നുവെന്നും കേന്ദ്ര നിലപാട് നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടിൻറെ പദ്ധതിയാണ് സിൽവർലൈൻ. അത് തകർക്കാൻ ശ്രമിക്കുന്നത് ക്രൂരതയാണ്. സാമൂഹികാഘാത പഠനം നിലച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി ലഭിക്കില്ലെന്ന് പ്രതീക്ഷിച്ചില്ല. അനുമതി കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. അനുമതി കിട്ടുമ്പോഴേക്ക് സർവേ പൂർത്തിയാക്കാമെന്ന ലക്ഷ്യത്തിലാണ് ആ നടപടികളിലേക്ക് കടന്നത്. നിർഭാഗ്യകരമാണ് ഇപ്പോൾ കാണുന്നത്. കേന്ദ്ര സർക്കാരിന് വേണ്ടി സംസാരിക്കുന്ന പലരും ഇത് വരരുതെന്നാണ് പറയുന്നത്. കേന്ദ്രത്തിന്റെ അനുമതിയോടെ മാത്രമേ ഇത് നടപ്പാക്കാനാവൂ. കേരളത്തിന് നടപ്പാക്കാനാവുന്നതാണെങ്കിൽ അത് നേരത്തെ നടപ്പാക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Read Also: സില്‍വര്‍ലൈന്‍: നല്ലൊരു പദ്ധതി എങ്ങനെ ഈ അവസ്ഥയിലായെന്ന് സര്‍ക്കാര്‍ ചിന്തിക്കണമെന്ന് ഹൈക്കോടതി

കേന്ദ്രം നിലപാട് മാറ്റി പദ്ധതിക്ക് അനുമതി നൽകണമെന്നാണ് കേരളത്തിന്റെ നിലപാട്. കേരളത്തിന്റെ വികസനം ലക്ഷ്യമിടുന്നവർ കേന്ദ്ര നിലപാട് തിരുത്തിക്കാൻ ഇടപെടണം. ഇത് നാടിന്റെ നല്ല നാളേക്ക് വേണ്ടിയുള്ള പദ്ധതിയാണ്. ഇത് എൽഡിഎഫിന്റെ പദ്ധതിയായാണ് പലരും കാണുന്നത്. നാടിന്റെ നല്ല നാളേക്ക് വേണ്ടിയുള്ള പദ്ധതിയാണിതെന്ന് അവർ തിരിച്ചറിഞ്ഞാൽ അത് നാടിന് നല്ലതാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

Story Highlights: Pinarayi Vijayan About Silverline Project

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here